തിരുവനന്തപുരം: ദുബായിൽ നിന്ന് നാട്ടിലെത്തി എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന മലപ്പുറം ജില്ലയിലെ എടവണ്ണ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
എംപോക്സ് സ്ഥിരീകരിച്ചയാൾ 38കാരനാണ്. മറ്റു രാജ്യങ്ങളില്‍നിന്ന് ഇവിടെയെത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടുകയും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും വേണം.
ദുബായില്‍നിന്ന് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയെ കഴിഞ്ഞ ദിവസം എംപോക്സ് രോഗ ലക്ഷണത്തോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കുകയായിരുന്നു. സ്രവ സാംപിള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ആശുപത്രിയിലെ ത്വക് രോഗ വിഭാഗം ഒപിയില്‍ ചികിത്സ തേടിയത്. പനിയും തൊലിപ്പുറത്തു ചിക്കന്‍പോക്സിനു സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്നു വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കുകയായിരുന്നു.
Trending
- കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന് ഭർത്താവ് ഓടി രക്ഷപ്പെട്ടു; തിരച്ചിൽ ശക്തമാക്കി പൊലീസ്
- ബാറ്ററി വെള്ളം മദ്യത്തിൽ ചേർത്ത് കുടിച്ചു; യുവാവ് മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ
- സജി ചെറിയാന് രാജിവയ്ക്കണം; മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്
- മന്ത്രി സജി ചെറിയാന് തിരിച്ചടി; വിവാദ പ്രസംഗത്തിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
- മയക്കുമരുന്ന് തടയല്‍: വിവരക്കൈമാറ്റ സഹകരണത്തിന് അറബ് ലോകത്ത് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന് ഒന്നാം സ്ഥാനം
- കുവൈത്ത് ഇന്റര്‍നാഷണല്‍ ഖുറാന് അവാര്‍ഡ്: ബഹ്റൈന്‍ മൂന്നാം സ്ഥാനം
- നീന്തല്‍ പരിശീലനം: വിദ്യാഭ്യാസ മന്ത്രാലയവും റോയല്‍ ലൈഫ് സേവിംഗ് ബഹ്റൈനും ധാരണാപത്രം ഒപ്പുവെച്ചു
- നടൻ മേഘനാഥൻ അന്തരിച്ചു