അബുദാബി: ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് യുഎഇയില്‍ നിന്ന് നാലു മലയാളികളെ നാടുകടത്തി. കാസർകോട് സ്വദേശികളായ സഫ്വാൻ അച്ചുമ്മദ്, മുഹമ്മദ് അനൻഷ്, റിസ്വാൻ ബിരിയത്ത്മെയ്ഡ്, ബസം ഷംസുദ്ദീൻ എന്നിവരെ ഭീകരബന്ധം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് നാടുകടത്തിയതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു . കേരളത്തിൽ വന്നിറങ്ങിയ ഇവരെ എൻ ഐ എ ചോദ്യം ചെയ്യുകയും തുടർന്ന് വിട്ടയക്കുകയും ചെയ്തു.
നിങ്ങളുടെ വാർത്തകൾ പ്രസിദ്ധികരിക്കാനും, കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാനും starvisionbah@gmail.com, 0097336219358 എന്നിവയുമായി ബന്ധപ്പെടുക.
നാടുകടത്തപ്പെട്ട നാല് യുവാക്കളും മതമൗലികവാദികളാണെന്നും, ‘മജ്മത്തു മുജാഹിദ്’ എന്ന പേരിൽ സംഘടന സ്ഥാപിച്ച അഷ്ഫക് മജീദുമായി അവർ സമ്പർക്കം പുലർത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഐഎസില്‍ ചേര്‍ന്ന തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ റാഷിദ് അബ്ദുള്ള, ഡോ. ഇജാസ് എന്നിവരുമായി യുവാക്കള്‍ മൊബൈല്‍ ഫോണില്‍ ആശയ വിനിമയം നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഇവരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തത്. അഷ്ഫക് അഫ്ഗാനിസ്ഥാനിലേക്ക് പോയതിനു ശേഷവും നാടുകടത്തപ്പെട്ട യുവാക്കളുമായി ഫേസ്ബുക്ക് വഴി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.