ഇരിട്ടി: കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ പോലീസ് സ്റ്റേഷൻ്റെ മുറ്റത്ത് നിർത്തിയിട്ട പോലീസ് ജീപ്പിന്റെ ചില്ല് യുവാവ് അടിച്ചു തകർത്തു. പ്രതി പായം സ്വദേശി സനൽ ചന്ദ്ര(32)നെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
നേരത്തെ ഇരിട്ടി ടൗണിലെ ബസ് വേയിൽ ഗതാഗത തടസ്സം സൃഷ്ടിച്ച് സനൽ വാഹനം പാർക്ക് ചെയ്തിരുന്നു. സനലിനെയും വാഹനവും പോലീസ് സ്റ്റേഷനിലെത്തിച്ച് കേസെടുത്ത് വിട്ടയയ്ക്കുമ്പോഴാണ് അതിക്രമമുണ്ടായത്. സ്റ്റേഷന് വെളിയിൽ നിർത്തിയിട്ടിരുന്ന ജീപ്പിന്റെ മുൻവശത്തെ ചില്ല് വടി ഉപയോഗിച്ചാണ് സനൽ അടിച്ചു തകർത്തത്. ശേഷം സ്വന്തം വാഹനത്തിൽ കടന്നുകളയുകയായിരുന്നു. പോലീസ് പ്രതിയെ പിടികൂടി. വൈദ്യ പരിശോധനയ്ക്ക് എത്തിച്ചെങ്കിലും പരിശോധനയോട് സഹകരിക്കാതെ സനൽ അസഭ്യം പറയുകയും ആക്രമണത്തിന് മുതിരുകയും ചെയ്തു.
Trending
- വിവിയന് സെനയെ ബോബന് തോമസ് ആദരിച്ചു
- രാഷ്ട്രപതി നാളെ പ്രയാഗ് രാജിൽ; ത്രിവേണി സംഗമത്തിൽ സ്നാനം നടത്തും
- പ്രജിൻ അച്ഛനെ കൊലപ്പെടുത്തിയത് അതിക്രൂരമായി
- മുസ്തഫാബാദ് അല്ല, ഇനി ശിവപുരി’; ബിജെപി നേതാവ്
- മൂന്നാമത് ഫെഡറല് ബാങ്ക് കൊച്ചി മാരത്തണ്: അഭിഷേക് സോണിയും ശ്യാമലി സിംഗും ജേതാക്കള്
- മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് രാജിവച്ചു
- ജനവാസ മേഖലയില് കടുവയും കുട്ടികളും; തലപ്പുഴ നിവാസികള് ആശങ്കയില്
- ‘പലസ്തീനികൾക്ക് സ്വന്തം ഭൂമിയിൽ അവകാശമുണ്ട്, സൗദി