പട്ന: ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങൾക്കുമെതിരായ ഐആർസിടിസി അഴിമതിക്കേസിൽ വിചാരണ നടപടികളുമായി മുന്നോട്ട് പോകാൻ ഡൽഹി ഹൈക്കോടതി സിബിഐക്ക് അനുമതി നൽകി. 2018 ൽ കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നതിനുള്ള വാദങ്ങൾ ആരംഭിച്ചിരുന്നില്ല. ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി, മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എന്നിവരാണ് കേസിലെ 11 പ്രതികൾ. 2019 ൽ, റെയിൽവേ ഉദ്യോഗസ്ഥരായ മൂന്ന് പ്രതികളും വിചാരണ നടപടികൾക്കെതിരെ കോടതിയെ സമീപിച്ചിരുന്നു, ഇത് തുടർ നടപടികൾക്ക് തടസ്സമായി. പ്രോസിക്യൂഷന്റെ അനുമതിയില്ലാതെയാണ് കേസ് രജിസ്റ്റർ ചെയ്തതെന്നായിരുന്നു ആക്ഷേപം. പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് 2020 മാർച്ചിൽ അറ്റോർണി ജനറൽ നിയമോപദേശം നൽകിയിരുന്നു. ഐആർസിടിസി അഴിമതിയുമായി ബന്ധപ്പെട്ട് 2017ലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ ഐആർസിടിസി കരാറുകൾ അനുവദിക്കുന്നതിനു പകരമായി ലാലു കുടുംബാംഗങ്ങൾക്ക് നിസാര വിലയ്ക്ക് ഭൂമി കൈമാറിയെന്നതാണ് കേസ്.
Trending
- ഉത്സവത്തിനിടെ നൃത്തംചെയ്ത യുവാക്കൾതമ്മിൽ ഏറ്റുമുട്ടി, ഒരാൾക്ക് തലയിൽ വെട്ടേറ്റു
- സർഗയുടെ കാനം രാജേന്ദ്രൻ സാഹിത്യ പുരസ്കാരം സലിൻ മാങ്കുഴിക്ക്
- അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ) 2025 കമ്മിറ്റി നിലവിൽ വന്നു
- പ്രിയങ്ക വയനാട്ടില്‍ കോണ്‍ഗ്രസ് ബൂത്ത് നേതാക്കളെ കാണും
- എയര്‍ ഇന്ത്യ- സിയാല്‍ ചര്‍ച്ച വിജയം; ലണ്ടന്‍ സര്‍വീസ് നിര്‍ത്തില്ല
- ബഹ്റൈന്‍ നിയമമന്ത്രിയും ഇന്ത്യന്‍ അംബാസഡറും കൂടിക്കാഴ്ച നടത്തി
- ബഹ്റൈനില്‍ നിരോധിത ട്രോളിംഗ് വലകള്‍ ഉപയോഗിച്ച ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ അറസ്റ്റില്‍
- അനധികൃത കുടിയേറ്റക്കാരുമായുള്ള ആദ്യ വിമാനം അമൃത്സറിലിറങ്ങി