
കൊല്ലം: ഇരവിപുരം മേൽപ്പാലത്തിന്റെ ആകെയുള്ള 44 പൈലുകളിൽ 38 എണ്ണം പൂർത്തിയായി കഴിഞ്ഞു. ഡിസംബറിൽ പൂർത്തീകരിയ്ക്കാനാണ് ശ്രമിയ്ക്കുന്നത്. അതിനുകഴിഞ്ഞില്ലെങ്കിൽ എന്തായാലും മാർച്ചോടെ പൂർത്തീകരിയ്ക്കാൻ കഴിയുമെന്ന് നൗഷാദ് എംഎൽഎ പറഞ്ഞു. സൈറ്റ് സന്ദർശിച്ച അദ്ദേഹം നിർമ്മാണപുരോഗതി വിലയിരുത്തി.
കരാറുകാരൻ നിർമ്മാണം വൈകിപ്പിയ്ക്കുന്നു എന്ന ആരോപണത്തിലും കഴമ്പില്ല. കുടിവെള്ള പൈപ്പുകളും വൈദ്യുതി ലൈനുകളും ഇതര ഭൂഗർഭകേബിളുകളും നീക്കം ചെയ്യാൻ അൽപ്പം കാലതാമസം നേരിട്ടിട്ടുണ്ട്. അതിന്റെ ഭാഗമായ നിർമ്മാണം പുരോഗമിയ്ക്കാൻ ചെറിയ കാലതാമസമുണ്ടായിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.
