
ഇറാഖില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിരന്തരം പോരാടിയ ഫെമിനിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ യാനാര്‍ മുഹമ്മദിനെ (65) അജ്ഞാതര്‍ വെടിവെച്ചുകൊന്നു. ബാഗ്ദാദിലെ വീടിന് പുറത്തുവെച്ച് മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് അജ്ഞാതരാണ് അവര്‍ക്കു നേരെ നിറയൊഴിച്ചത്. ഗുരുതരമായി പരിക്കേറ്റ യാനാര്‍ മുഹമ്മദ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചതെന്ന് അവര്‍ സഹസ്ഥാപകയായ ‘ഓര്ഗനൈസേഷന് ഓഫ് വിമന്‍സ് ഫ്രീഡം ഇന്‍ ഇറാഖ്’ പ്രസ്താവനയിലൂടെ അറിയിച്ചു. യാനാര്‍ മുഹമ്മദിനെതിരെ നിരന്തരം വധഭീഷണികള്‍ ഉണ്ടായിരുന്നു. കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച്, ആംനസ്റ്റി ഇന്റര്‍നാഷണല്‍ എന്നീ സംഘടനകള്‍ ഇറാഖ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൊലപാതകത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഇറാഖ് ആഭ്യന്തര മന്ത്രി അബ്ദുള്‍ അമീര്‍ അല്‍ ഷമ്മരി പറഞ്ഞു.


