ഇറാഖ് നഗരമായ നാസിരിയയിലെ അല്‍- ഹുസൈന് ആശുപത്രിയിൽ കോവിഡ് ഇൻസുലേഷൻ വാർഡിൽ തീപിടുത്തം. തീപിടുത്തത്തിൽ 90 ലധികം പേർ മരിച്ചു. തെറ്റായ വയറിംഗിൽ നിന്ന് തീപ്പൊരി ഓക്സിജൻ ടാങ്കിലേക്ക് പടർന്നതാണ് അൽ ഹുസൈൻ ആശുപത്രിയിലെ തീപിടിത്തത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. ഇറാഖിലെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ ഭൂരിഭാഗവും മോശം അവസ്ഥയിലാണ്. ആശുപത്രി മേധാവിയെ അറസ്റ്റ് ചെയ്യാൻ ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി ഉത്തരവിട്ടു.
മരണസംഖ്യ 92 ആണെന്നും നൂറിലധികം പേർക്ക് പരിക്കേറ്റതായും ആരോഗ്യ അധികൃതർ അറിയിച്ചു. സംഭവസ്ഥലത്ത് പ്രകടനക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. രണ്ട് പോലീസ് വാഹനങ്ങൾക്ക് തീപിടിച്ചു.
കഴിഞ്ഞ ഏപ്രിലില്‍ ബാഗ്ദാദിലും സമാനമായ ദുരന്തമുണ്ടായിരുന്നു. കോവിഡ് ആശുപത്രിക്ക് തീപിടിച്ച് 82 പേരാണ് മരിച്ചത്. കോവിഡ് ഐസിയുവിലെ ഓക്സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്.
