മനാമ : മുൻരാഷ്ട്രപതി പ്രണാബ് മുഖർജിയുടെ നിര്യാണത്തിൽ ബഹ്റൈൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കരുത്തനായ നേതാവായിരുന്നു. ഇന്ത്യയുടെ വിദേശ കാര്യ, പ്രതിരോധ, വാണിജ്യ – ധനകാര്യ മേഖലകളിൽ പ്രണാബ് മുഖർജിയുടെ നൈപുണ്യവും സംഭാവനയും ശ്ലാഖനീയമാണ് എന്ന് അനുശോചന സന്ദേശത്തിൽ ഐഒസി പ്രസിഡന്റ് മുഹമ്മദ് മൻസൂർ പറഞ്ഞു. അദ്ദേഹത്തെ പോലുള്ള നേതാക്കളുടെ അഭാവം നികത്താനാവാത്തതാണ്. ഐഒസി ബഹ്റൈൻ കമ്മിറ്റി അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE