മനാമ: ഐഒസി ഇന്ത്യൻ ഓവർസീസ് എക്സീകൂട്ടിവ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി ഗുർഷിദ് ആലത്തിന്റെ അദ്ധ്യക്ഷതയിൽ ഗാന്ധി ജയന്തിദിനം ഐഒസി ആസ്ഥാനത്ത് ദേശീയ ഗാനാലപനത്തിലൂടെ തുടക്കം കുറിച്ചു. തുടർന്ന് വിദേശ രാജ്യത്തുളള ഐഒസി ബഹ്റൈൻ പ്രസിഡന്റ് മുഹമ്മദ് മൻസൂർ ഓൺലൈൻ സംവിധാനത്തിലൂടെ ആധുനിക കാലത്ത് ഗാന്ധി ജയന്തി ദിനത്തിന്റെ പ്രസക്തി എന്ന സന്ദേശം നൽകുകയും ചെയ്തു.
ഗുർഷിദ് ആലം ഗാന്ധിജി വിഭാവനം ചെയ്ത ഭാരതത്തിന്റെ പ്രസക്തി ലോക രാജ്യങ്ങൾക്ക് എന്നും മാതൃകയാണന്നും വിലയിരുത്തി. തുടർന്ന് ഐഒസി ഭാരവാഹികളായ മുഹമ്മത് ഗയാസുള്ള, ആസ്റ്റിൻ സന്തോഷ്, തൗഫീക് എ കാതർ, അശറഫ് ബെറി, ഇശ്റത്ത് സെലീം, എന്നിവർ സംസാരിച്ചു. ഇബ്രാഹിം അദ്ഹം സ്വാഗതവും, ഷംലി പി ജോൺ നന്ദിയും പറഞ്ഞു. പരിപാടി ജനറൽ സെക്രട്ടറി
ബഷീർ അമ്പലായി നിയന്ത്രിച്ചു.
