
മനാമ: ബഹ്റൈനില്‍ ആറ് ദശലക്ഷത്തിലധികം ദിനാറിന്റെ തട്ടിപ്പ് നടത്തിയ കേസില്‍ നിക്ഷേപ കമ്പനി ഉടമയ്ക്ക് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി എട്ടു വര്‍ഷം തടവും 1,05,000 ദിനാര്‍ പിഴയും വിധിച്ചു.
തട്ടിപ്പിലൂടെ നേടിയ ആറു ദശലക്ഷം ദിനാറിലധികം തുക കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. കൂടാതെ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്കും രണ്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും കോടതി ഒരു വര്‍ഷം വീതം തടവും 5,000 ദിനാര്‍ വീതം പിഴയും വിധിച്ചു.
നിക്ഷേപകരെ വഞ്ചിക്കല്‍, വ്യാജരേഖകള്‍ ചമയ്ക്കല്‍, 388 സാങ്കല്‍പ്പിക ഇട ഇടപാടുകളിലൂടെ പണം തട്ടിയെടുക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. കമ്പനിയുടെ സംശയാസ്പദമായ ഇടപാടുകളെക്കുറിച്ച് ഒരു പരാതി നാഷണല്‍ സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തി ഇവര്‍ക്കെതിരെ കേസെടുത്തത്.


