തിരുവനന്തപുരം: തൊഴിലുറപ്പു തൊഴിലാളി കോൺഗ്രസ്സ് (ഐ.എൻ.ടി.യു.സി) ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ പഞ്ചായത്താഫീസുകൾക്കു മുമ്പിൽ ആഗസ്റ്റ് 3 ന് തൊഴിലുറപ്പു തൊഴിലാളികൾ നടത്തുന്ന സമരത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ കൃത്യം 11.30 ന് സെക്രട്ടേറിയേറ്റ് നടയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവ്വഹിക്കുന്നു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻറ് വി.ആർ പ്രതാപൻ അദ്ധ്യക്ഷത വഹിക്കും.
തൊഴിൽ ദിനങ്ങൾ വർഷത്തിൽ 200 ആയി വർദ്ധിപ്പിക്കുക, പട്ടികവർഗ്ഗ വിഭാഗം തൊഴിലാള്ളികളുടെ നിയമപരമായ തൊഴിൽ ദിനങ്ങൾ നടപ്പാക്കുക, തൊഴിലുറപ്പു തൊഴിലാളികൾക്ക് കർഷക തൊഴിലാളികളുടെ വേതനം അനുവദിക്കുക, തൊഴിലുറപ്പു തൊഴിലാളികളെ ഇ.എസ്സ്.ഐ.പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തുക, പെൻഷൻ പദ്ധതി ആവിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
