കൊച്ചി: പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറിയെന്നാരോപിച്ച് റോജി എം. ജോൺ എം.എൽ.എക്കെതിരെ കേസ്. കാലടി പൊലീസാണ് കേസെടുത്തത്. കാലടി ശ്രീശങ്കര കോളജിലെ കെ.എസ്.യു ഭാരവാഹികളെ അന്യായമായി തടങ്കലിലിട്ടെന്നാരോപിച്ച് സ്റ്റേഷനിലെത്തിയ എം.എൽ.എ ഇവരെ ലോക്കപ്പിൽനിന്ന് പുറത്തിറക്കിയിരുന്നു. ഇതാണ് കേസിനിടയാക്കിയത്.ശ്രീശങ്കര കോളജിൽ വെള്ളിയാഴ്ച വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നത് വിദ്യാർഥികൾ തടഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ഏതാനും പേർക്കെതിരെയും പൊലീസ് കേസെടുത്തു. തുടർന്ന് വെള്ളിയാഴ്ച രാത്രി അഞ്ചുപേരെ വീടുകളിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെ ഇതേ കേസിൽ കെ.എസ്.യു യൂനിറ്റ് പ്രസിഡന്റ് രാജീവിനെയും മറ്റു രണ്ടുപേരെയും ശനിയാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ അന്യായമായി തടങ്കലിലാക്കി എന്നാരോപിച്ചാണ് റോജി എം. ജോൺ സെല്ലിൽനിന്ന് തുറന്നുവിട്ടത്.
Trending
- ഉമ്മുൽ ഹസം മേൽപ്പാലത്തിലെ സ്ലോ ലെയ്ൻ 17 മുതൽ അടച്ചിടും
- ബഹ്റൈൻ 242 അനധികൃത വിദേശ തൊഴിലാളികളെ കൂടി നാടുകടത്തി
- സ്കൂള്‍ സമയ തീരുമാനം മാറ്റില്ല; സമസ്തയുടെ ആശങ്കള്‍ ചര്‍ച്ച ചെയ്യാമെന്ന് വി ശിവന്‍കുട്ടി
- നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു
- നിമിഷപ്രിയയുടെ വധശിക്ഷ നാളെ: ദയാധനം സ്വീകരിക്കാന്‍ കുടുംബം തയ്യാറായാല്‍ വിജയിച്ചൂ; കാന്തപുരം
- ബഹ്റൈന്‍ റോയല്‍ പോലീസ് അക്കാദമി ബിരുദദാന ചടങ്ങ് നടത്തി
- ബഹ്റൈനില്‍ ബധിരര്‍ക്ക് നിയമ അവബോധ പരിശീലനം ആരംഭിച്ചു
- ബഹ്റൈനില്‍ റോഡ് സുരക്ഷ ശക്തമാക്കി; ട്രാഫിക്ക് പട്രോളിംഗ് ആരംഭിച്ചു