
മനാമ: ബഹ്റൈനിലെ ഷെയ്ഖ് ഇസ ബിന്‍ സല്മാന് ഹൈവേയില്‍നിന്ന് കിഴക്കോട്ടും പടിഞ്ഞാറോട്ടും വഴിതിരിയുന്ന അല്‍ ഫത്തേഹ് ഹൈവേ ഇന്റര്സെക്ഷന് വികസന പദ്ധതി പൂര്‍ത്തിയായതായി രാമത്ത് മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി എഞ്ചിനീയര്‍ ഷെയ്ക്ക് മിഷാല്‍ ബീന്‍ മുഹമ്മദ് അല്‍ ഖലീഫ അറിയിച്ചു.
ദേശീയപാതയുടെ പ്രധാന ഭാഗങ്ങള്‍ വീതി കൂട്ടി ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ളതാണ് ഈ പദ്ധതി. വടക്കോട്ട് മനാമയിലേക്ക് ഒരു അധിക പാതയും ഉമ്മുല്‍ ഹസമിനടുത്തുള്ള ഷെയ്ഖ് ഇസ ബിന്‍ സല്മാന് ഹൈവേയിലേക്ക് തെക്കോട്ടുള്ള ഗതാഗതത്തിനായി മറ്റൊരു പാതയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
ഷെയ്ഖ് മിഷാലും റോഡ്സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി എഞ്ചിനീയര്‍ അഹമ്മദ് സാമി അല്‍ താജറും മറ്റു മുതിര്‍ന്ന എഞ്ചിനീയര്‍മാരുമടങ്ങുന്ന സംഘം പദ്ധതി സ്ഥലം പരിശോധിച്ചു.
