
മനാമ: നവംബര്‍ 14ന് റാഷിദ് ഇക്വസ്ട്രിയന്‍ ആന്റ് ഹോഴ്സ് റേസിംഗ് ക്ലബ്ബില്‍ നടക്കാനിരിക്കുന്ന ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ ട്രോഫിക്കുള്ള ഏഴാം എഡിഷന് കുതിരപ്പന്തയത്തില്‍ പങ്കെടുക്കുന്ന ജോക്കികള്ക്കുള്ള നറുക്കെടുപ്പ് ഫോര്‍ സീസണ്‍സ് ഹോട്ടല്‍ ബഹ്റൈന്‍ ബേയില്‍ നടന്നു.
നറുക്കെടുപ്പില്‍ പ്രധാന മത്സരത്തില്‍ പങ്കെടുക്കുന്ന വിദേശ, ബഹ്റൈന്‍ കുതിരകള്‍ക്ക് സ്റ്റാര്‍ട്ടിംഗ് ഗേറ്റ് നമ്പറുകള്‍ നിശ്ചയിച്ചു. ഗേറ്റ് 1ല്‍ ലയണ്‍സ് പ്രൈഡ്, ഗേറ്റ് 2ല്‍ മിലിട്ടറി ഓര്‍ഡര്‍, ഗേറ്റ് 3ല്‍ റോയല്‍ ചാമ്പ്യന്‍, ഗേറ്റ് 4ല്‍ ബ്രൈറ്റ് പിക്ചര്‍, ഗേറ്റ് 5ല്‍ ഗാലന്, ഗേറ്റ് 6ല്‍ പ്രൈഡ് ഓഫ് അറാസ്, ഗേറ്റ് 7ല്‍ പെര്‍സിക്ക, ഗേറ്റ് 8ല്‍ കാലിഫ് എന്നിങ്ങനെയാണ് സ്റ്റാര്‍ട്ടിംഗ് നമ്പറുകള്‍.
നറുക്കെടുപ്പ് ചടങ്ങില്‍ പ്രധാനമന്ത്രിയുടെ കോര്‍ട്ട് കാര്യ മന്ത്രിയും റാഷിദ് ഇക്വസ്ട്രിയന്‍ ആന്റ് ഹോഴ്സ് റേസിംഗ് ക്ലബ് (ആര്.ഇ.എച്ച്.സി) ഹൈ കമ്മിറ്റി ചെയര്‍മാനുമായ ഷെയ്ഖ് ഇസ ബിന്‍ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ പങ്കെടുത്തു.
ബഹ്റൈന്‍ ആതിഥേയത്വം വഹിക്കുന്ന നിരവധി അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പുകളും കായിക ഇനങ്ങളും രാജ്യത്തിന്റെ കഴിവുകളെയും മത്സര നേട്ടങ്ങളെയും പ്രതിഫലിപ്പിക്കുന്നു എന്നും ഇത് ആഗോള വേദിയില്‍ അതിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നറുക്കെടുപ്പ് ചടങ്ങില്‍ നിരവധി വിശിഷ്ട വ്യക്തികള്‍, ഉദ്യോഗസ്ഥര്‍, പരിപാടിയുടെ സ്പോണ്‍സര്‍മാരുടെയും പിന്തുണക്കാരുടെയും പ്രതിനിധികള്‍, കുതിര ഉടമകള്‍, പരിശീലകര്‍, പങ്കെടുക്കുന്ന ജോക്കികള്‍, പ്രാദേശിക- അന്തര്‍ദേശീയ മാധ്യമങ്ങളുടെ പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.


