തിരുവനന്തപുരം: 18 മാർച്ച് 2024: അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (എവിപിപിഎൽ) തൊഴിലാളികളെയും ജോലിസ്ഥലവും ആരോഗ്യകരവും സുരക്ഷിതവുമായി നിലനിർത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്കുള്ള അംഗീകാരമായി ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്റെ 2023ലെ അന്താരാഷ്ട്ര സുരക്ഷാ അവാർഡ് നേടി. ഇന്റർനാഷണൽ സേഫ്റ്റി അവാർഡുകളിൽ ഡിസ്റ്റിംഗ്ഷൻ നേടിയ 269 ആഗോള സ്ഥാപനങ്ങളിൽ ഒന്നാണ് വിഴിഞ്ഞം പോർട്ട്. 49 രാജ്യങ്ങളിൽ നിന്നുള്ള 1124 അവാർഡ് ജേതാക്കളിൽ 269 സ്ഥാപനങ്ങൾക്കാണ് ഡിസ്റ്റിംഗ്ഷൻ ലഭിച്ചത്. ജോലിസ്ഥലത്തെ സുരക്ഷ ഉറപ്പാക്കുന്നതിൽ മികവു തെളിയിച്ച സ്ഥാപനങ്ങളെയാണ് അവാർഡിന് പരിഗണിക്കുന്നത്.
ഈ നേട്ടം ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ തുറമുഖം എന്ന വിഴിഞ്ഞത്തിന്റെ ലക്ഷ്യത്തിനു ഊർജം പകരുമെന്ന് അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ സിഇഒ അശ്വിനി ഗുപ്ത പറഞ്ഞു.
ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്റെ ചീഫ് എക്സിക്യൂട്ടീവ് മൈക്ക് റോബിൻസൺ പറഞ്ഞു, “ലോകത്ത് എവിടെയും അവരുടെ ജോലിയിലൂടെ ആർക്കും പരിക്കോ അസുഖമോ ഉണ്ടാകരുത് എന്നതാണ് ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്റെ കാഴ്ചപ്പാട്. ഇത് ഉറപ്പാക്കാൻ നിയമനിർമ്മാണം മാത്രം മതിയാകില്ല. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ; ഈ നേട്ടം അഭിമാനാർഹമാണ്.
Trending
- അഞ്ചലിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പ്ലസ്ടുക്കാരുടെ ക്രൂര മർദനം
- ‘മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ ഓട്ടോകളിൽ സൗജന്യയാത്ര’ , പദ്ധതി മാർച്ച് ഒന്നുമുതൽ
- സച്ചിനെ മറികടന്ന് രോഹിത് ശര്‍മ; നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യക്കാരന്
- അതിവേഗം 200 വിക്കറ്റ്; ചരിത്ര നേട്ടവുമായി മുഹമ്മദ് ഷമി
- അന്ത്യശാസനവുമായി മണിപ്പൂര്‍ ഗവര്‍ണര്‍
- പി.എസ്.സി. ശമ്പള വർദ്ധനയ്ക്കെതിരെ എ.ഐ.വൈ.എഫ്
- അലീനയുടെ നിയമനത്തിന് അംഗീകാരമില്ല; സ്കൂൾ മാനേജ്മെന്റിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ്
- 16 കാരനെ തട്ടിക്കൊണ്ടുപോയി ക്രൂര മർദനം: നാലുപേർ റിമാൻഡിൽ