മനാമ: ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആന്റ് ആന്റിക്വിറ്റീസിന്റെ ആഭിമുഖ്യത്തിൽ ബഹ്റൈൻ അന്താരാഷ്ട്ര സംഗീതോത്സവം സംഘടിപ്പിക്കുന്നു. “ദിൽമുൻ: സാന്ദ്രതയുടെ നാട്” എന്ന പ്രമേയത്തിൽ ഒക്ടോബർ 22 മുതൽ 31 വരെയാണ് സംഗീതമേള നടക്കുന്നത്.
പ്രാദേശികവും അന്തർദ്ദേശീയവുമായ നിരവധി സാംസ്കാരിക പരിപാടികൾ മേളയിൽ അരങ്ങേറും. മേളയുടെ 29-ാം പതിപ്പാണ് നാളെമുതൽ നടക്കുന്നത്. വ്യത്യസ്ത സംഗീത ശൈലികൾ, നാടോടി കലകൾ തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറും. ലോകപ്രശസ്ത ലെബനീസ് ഗായകൻ അബീർ നെഹ്മെ “വേൾഡ് മ്യൂസിക് ടു ദിൽമുൻ” എന്ന പ്രമേയത്തിൽ മേളയുടെ ആദ്യ സംഗീത പരിപാടി നടത്തും.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യം നടപ്പാക്കിയ മുൻകരുതൽ നടപടികൾ പാലിച്ചുകൊണ്ടാണ് ബഹ്റൈനിലെ സംഗീത ആരാധകർക്കായി സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. കാണികൾക്ക് കാറിലിരുന്നുകൊണ്ട് സംഗീത പരിപാടി ആസ്വദിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. രാത്രി 8 മണി മുതൽ ആരംഭിക്കുന്ന പരിപാടി നിശ്ചിത അകലത്തിൽ പാർക്ക് ചെയ്ത കാറിലിരുന്ന് എഫ്എം 98.4 ട്യൂൺ ചെയ്ത് ആസ്വദിക്കാൻ സാധിക്കും. ഒരു കാറിൽ പരമാവധി നാല് പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. സംഘാടകരോട് സംസാരിച്ചാൽ മാസ്ക് ധരിക്കാനും നിർദ്ദേശിക്കുന്നുണ്ട്.
98.4 എഫ്എം , 95 എഫ്എം എന്നീ രണ്ട് റേഡിയോ തരംഗങ്ങളിലും കൂടാതെ ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആന്റ് ആന്റിക്വിറ്റീസിന്റെ യൂട്യൂബ് ചാനലിലും സംഗീത പരിപാടികൾ തത്സമയം പ്രക്ഷേപണം ചെയ്യും. അവ പിന്നീട് ബഹ്റൈൻ ടിവിയിലും റെക്കോർഡുചെയ്ത് പ്രക്ഷേപണം ചെയ്യുകയും ചെയ്യും.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ള സംഗീത സായാഹ്നങ്ങളും സംഗീതകച്ചേരികളും ഉൾപ്പെടെ മേളയിൽ വിവിധ പരിപാടികൾ അവതരിപ്പിക്കും. ഒക്ടോബർ 25 നും 28 നും ഇടയിൽ ബഹ്റൈൻ നാഷണൽ തിയേറ്ററിൽ ഫ്ലെക്സിബിൾ തിയേറ്റർ ഹോസ്റ്റുചെയ്യുന്ന പ്രത്യേക വർക്ക്ഷോപ്പുകളും ഉണ്ടായിരിക്കും.