മനാമ: ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ബിസിസിഐ) മൂന്ന് ബഹ്റൈൻ വനിതകളെ ഇന്റർനാഷണൽ എന്റർപ്രണർഷിപ്പ് ചലഞ്ച് അവാർഡ് 2020 ന് നോമിനേറ്റ് ചെയ്തു. ബറ്റൂൽ മുഹമ്മദ് ദാദബായ്, ഖൈരിയ അബ്ദുല്ല ദസ്തി, സബാ ഖലീൽ അൽ മൊയ്ദ് എന്നിവരാണ് നോമിനികൾ.
നവംബർ 9, 10 തീയതികളിൽ നടക്കുന്ന വെർച്വൽ കോൺഫറൻസിലാണ് വിജയികളെ പ്രഖ്യാപിക്കുക.
ദാദാഭായ് ഗ്രൂപ്പ് ഡയറക്ടർ ബറ്റൂൾ മുഹമ്മദ് ദാദാഭായ്, അറേബ്യൻ നിയോൺ സിഗ്നേജ് കമ്പനിയുടെ കോ-ഡയറക്ടറും കൂടിയാണ്. കൂടാതെ ബഹ്റൈൻ ബിസിനസ് വുമൺ സൊസൈറ്റിയുടെ ബോർഡ് അംഗം, ബിസിസിഐയിലെ ബിസിനസ് വുമൺ കമ്മിറ്റി അംഗം, ബഹ്റൈൻ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി സൊസൈറ്റി വൈസ് പ്രസിഡന്റ്, ഫാഷൻ ഡിസൈൻ രംഗത്ത് ഒരു ഉയർന്ന നിലവാരമുള്ള മൾട്ടി-ഡിസൈനർ സ്റ്റോറായ അഫിനിറ്റി ബൈ ബറ്റൂൽ ഉടമയും സ്ഥാപകയും എന്നീ സ്ഥാനങ്ങളും വഹിക്കുന്നു.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
ക്യാപിറ്റൽ ട്രേഡിംഗ് ആൻഡ് ഇൻഡസ്ട്രിയുടെ ജനറൽ മാനേജരും അൽ ഫ്രൈ ദാർ അൽ ഫൂനൂണിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് ഖൈരിയ അബ്ദുല്ല ദസ്തി. കുവൈറ്റ് വനിതാ കാര്യ സമിതി, അറബ് ബിസിനസ് വിമൻ കൗൺസിൽ, ബിപിഡബ്ല്യു ഇന്റർനാഷണൽ ബഹ്റൈൻ, നസീം ഇന്റർനാഷണൽ പ്രൈവറ്റ് സ്കൂൾ, പ്രൊഡക്ടീവ് ഫാമിലി ഡെവലപ്മെന്റ് കമ്മിറ്റി – തൊഴിൽ, സാമൂഹിക കാര്യ മന്ത്രാലയം, ബിസിസിഐ, ബഹ്റൈൻ ബിസിനസ് വിമൻസ് സൊസൈറ്റി എന്നിവയിൽ പ്രധാന സ്ഥാനങ്ങൾ വഹിക്കുന്നു.
ഇന്റലക്ട് റിസോഴ്സസ് മാനേജ്മെന്റ് കമ്പനിയിലെ മാനേജിംഗ് പാർട്ണറും ഫ്ലാറ്റ് 6 ലാബ്സ് ബഹ്റൈൻ ചെയർമാനുമാണ് സബാ ഖലീൽ അൽമോയിദ്. ബഹ്റൈൻ ഡവലപ്മെന്റ് ബാങ്ക്, നാഷണൽ ബാങ്ക് ഓഫ് ബഹ്റൈൻ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ, ഇൻവെസ്റ്റ് കോർപ്പ് ഫിനാൻഷ്യൽ സർവീസസ് എന്നിവയിൽ പ്രധാന തസ്തികകൾ വഹിക്കുന്നു.