
മനാമ: തായ്ലന്റില് നടന്ന ലോക പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിലെ മേജര്‍ അബ്ദുല്ല അബ്ദുല്‍ വഹാബ് സല്‍മീന്‍ ഓവറോള്‍ ചാമ്പ്യനായി.
ബെഞ്ച് പ്രസ് ഇനത്തില്‍ ഒന്നാം സ്ഥാനം നേടിയ സല്‍മീന്‍ സ്ക്വാറ്റ് വിഭാഗത്തില്‍ ആധിപത്യമുറപ്പിച്ചു. ഡെഡ്ലിഫ്റ്റ് മത്സരത്തിലും അദ്ദേഹം മികച്ച പ്രകടനത്തോടെ ആധിപത്യമുറപ്പിച്ചു. ഓവറോള്‍ കിരീടം നേടിയ അദ്ദേഹം ചാമ്പ്യന്‍ഷിപ്പ് ബെല്‍റ്റ് കരസ്ഥമാക്കി.
മേജര്‍ സല്‍മീന്റെ മികച്ച നേട്ടത്തെ പബ്ലിക് സെക്യൂരിറ്റി സ്പോര്‍ട്സ് അസോസിയേഷന് പ്രസിഡന്റ് ബ്രിഗേഡിയര്‍ ഖാലിദ് അബ്ദുല്‍ അസീസ് അല്‍ ഖയാത്ത് പ്രശംസിച്ചു.
