
മനാമ: യെമനിൽ തടവിലാക്കപ്പെട്ട അഞ്ച് ബഹ്റൈൻ പൗരന്മാർ തിരിച്ചെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ബഹ്റൈനിലേക്ക് മടങ്ങുന്നതിന് യെമൻ അധികൃതരുടെ എല്ലാ സഹകരണങ്ങളുമുണ്ടായി. സുരക്ഷാ കാരണങ്ങളാലാണ് ഇവരെ ഓഗസ്റ്റ് മുതൽ യെമനിൽ തടവിലാക്കിയത്. അന്നുമുതൽ സുരക്ഷാ സഹകരണത്തിൻ്റെ ഭാഗമായി ബഹ്റൈൻ അധികൃതർ യെമൻ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു.
ഇവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനുള്ള നിയമപരമായ നടപടികൾ നിലവിൽ സ്വീകരിച്ചുവരുന്നതായി മന്ത്രാലയം അറിയിച്ചു.
