
മനാമ: ബഹ്റൈൻ ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയും രാജ്യത്തെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്ബും കൂടിക്കാഴ്ച നടത്തി. ആഭ്യന്തര മന്ത്രാലയത്തിലെ ദേശീയത, പാസ്പോർട്ട്, റസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ) അണ്ടർ സെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സുരക്ഷാ സഹകരണം മന്ത്രിയും അംബാസഡറും അവലോകനം ചെയ്തു. പൊതു താൽപ്പര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്തു. ചരിത്രപരമായ ബഹ്റൈൻ-ഇന്ത്യ ബന്ധങ്ങളെ മന്ത്രി പ്രശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ സുരക്ഷാ സഹകരണവും വൈദഗ്ദ്ധ്യത്തിൻ്റെ കൈമാറ്റവും വർധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
