
മനാമ: ബഹ്റൈനിലെ സെന്‍ട്രല്‍ വെയര്‍ഹൗസുകളില്‍ ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ പരിശോധനാ സന്ദര്‍ശനം നടത്തി.
സുരക്ഷാ മേഖലകളിലുടനീളമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സാധനങ്ങളുടെയും ഉപകരണങ്ങളുടെയും ലഭ്യത അദ്ദേഹം അവലോകനം ചെയ്തു. അവശ്യവസ്തുക്കളുടെ സംഭരണവും സംരക്ഷണവും ഉറപ്പാക്കാനും അവയുടെ ഗുണനിലവാരം നിലനിര്‍ത്താനും സ്വീകരിക്കുന്ന സംഭരണ നടപടിക്രമങ്ങളെക്കുറിച്ചും സാങ്കേതികവിദ്യകളെക്കുറിച്ചും ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് വിശദീകരിച്ചുകൊടുത്തു.
