
മനാമ: 2010 മുതൽ ബഹ്റൈൻ പൗരത്വം നേടിയ എല്ലാവരുടെയും ബന്ധപ്പെട്ട രേഖകളും മറ്റു വിശദാംശങ്ങളും പരിശോധിക്കാൻ ആഭ്യന്തര മന്ത്രി ഒരു കമ്മിറ്റി രൂപീകരിച്ചു.
ചിലർ തെറ്റായ വിവരങ്ങളും രേഖകളും നൽകി പൗരത്വം നേടിയതായി ദേശീയത, പാസ്പോർട്ട്, റസിഡൻസ് കാര്യ വകുപ്പുകൾ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് കമ്മിറ്റി രൂപീകരിച്ചത്.
ബഹ്റൈൻ പൗരത്വം നേടിയെടുക്കാൻ നൽകിയ വിവരങ്ങളുടെയും രേഖകളുടെയും കൃത്യത സമിതി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും.


