
മനാമ: ബഹ്റൈന്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി സൊസൈറ്റി സംഘടിപ്പിച്ച രണ്ടാമത്തെ ഗള്‍ഫ് ബൗദ്ധിക സ്വത്തവകാശ സമ്മേളനത്തില്‍ ബിസിനസ് ഉടമകള്‍, നിക്ഷേപകര്‍, നൂതനാശയക്കാര്‍, അഭിഭാഷകര്‍ എന്നിവരടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു.
ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ വെല്ലുവിളികളും അവസരങ്ങളും സമ്മേളനം ചര്‍ച്ച ചെയ്തു. നൂതനാശയ സംവിധാനത്തെ നേരിട്ട് പിന്തുണയ്ക്കുകയും സുസ്ഥിര നിക്ഷേപ അന്തരീക്ഷം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ഏറ്റവും പുതിയ നിയമ രീതികളും നിയമനിര്‍മ്മാണങ്ങളും ചര്‍ച്ചാവിഷയങ്ങളായി.
ബൗദ്ധിക സ്വത്തവകാശത്തിലെ പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മൂന്ന് പ്രധാന സെഷനുകള്‍ സമ്മേളനത്തിലുണ്ടായിരുന്നു.
