
മനാമ: ഇൻ്റഗ്രേറ്റഡ് ലീഡർഷിപ്പ് ഫോറം അന്തർദ്ദേശീയ വനിതാദിനാചരണം ശ്രദ്ധേയമായി. ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറൻ്റ് ഹാളിൽ നടന്ന പരിപാടി ബഹ്റൈൻ മുൻ പാർലമെൻറ് അംഗം ഡോക്ടർ മസുമാ ഹസ്സൻ എ റഹീം ഉദ്ഘാടനം ചെയ്തു. വനിതാദിനത്തിൽ പങ്കെടുത്ത എല്ലാം വനിതകൾക്കും ഒരു റോസാപുഷ്പം നൽകി പരസ്പരം സ്വീകരിച്ച ചടങ്ങ് തുല്യതയുടെ , പാരസ്പര്യത്തിൻ്റെ വേറിട്ട അനുഭവമായതായി മുഖ്യാതിഥി അഭിപ്രായപ്പെട്ടു. ഇക്കോ ലാബ് പ്രതിനിധി നസീമാ മിയ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വനിതാ ദിനത്തോടനുബന്ധിച്ച് രണ്ട് വേറിട്ട വനിതകളെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരുന്നു.അദ്ധ്യാപികയും ലിറ്റിൽ സ്റ്റെപ്പ് ടൈനി യുടെ ഉടമസ്ഥയുമായ ജെംഷ്ന, സാധാരണക്കാരിയും സാമൂഹ്യ പ്രതിബദ്ധതയും കൈമുതലായ ട്രീസ എല്ലിയെയും ചടങ്ങിൽ മുഖ്യാതിഥി പൊന്നാടയും മൊമൻ്റോയും നൽകി ആദരിച്ചു.
ഡോക്ടർ ഷെമിലി പി ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ , സുമിത്ര പ്രവീൺ, അഞ്ജു സന്തോഷ്, ഷെറീൻ ഷൗക്കത്ത് അലി, രമ സന്തോഷ്, ജമീല എ ആർ, റെജീന ഇസ്മയിൽ, അലിൻ ജോഷി, കാത്തു സച്ചിദേവ്, അശ്വതി നൗക, മെറിൻ റോയി, അഞ്ജനാ വിശ്വംഭരൻ എന്നിവർ സംസാരിച്ചു. ബഹ്റൈനിലെ വിവിധ സംഘടനാ വനിതാനേതാക്കളുടെ സാന്നിദ്ധ്യത്താൽ ശ്രദ്ധേയമായ പരിപാടിയിൽ മിനി മാത്യു സ്വാഗതവും ഹേമലത നന്ദിയും ദീപ ജയചന്ദ്രൻ അവതാരകയും ആയിരുന്നു. താരിഖ് പേസ്റ്ററി മനോഹരമായ ഒരു കേക്ക് സമ്മാനമായി നൽകിയതിലുള്ള നന്ദിയും, ഒപ്പം നാച്ചോ ബഹ്റൈനോടുള്ള കടപ്പാടും ഐ എൽ എഫ് പ്രതിനിധികൾ അറിയിച്ചു.
