മനാമ: ഗള്‍ഫ് മേഖലയിലെ മുന്‍നിര സാമ്പത്തിക സേവന പരിപാടിയായ ഫിന്‍ടെക് ഫോര്‍വേഡിന്റെ മൂന്നാം പതിപ്പ് (എഫ്.എഫ്. 25) ഒക്ടോബര്‍ 8, 9 തീയതികളില്‍ എക്സിബിഷന് വേള്‍ഡ് ബഹ്റൈനില്‍ നടക്കും.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈനുമായി സഹകരിച്ച് ബഹ്റൈന്‍ ഫിന്‍ടെക് ബേയുടെ പിന്തുണയോടെ നടക്കുന്ന പരിപാടിക്ക് ബഹ്റൈന്‍ ഇക്കണോമിക് ഡെവലപ്മെന്റ് ബോര്‍ഡ് (ബഹ്റൈന്‍ ഇ.ഡി.ബി) ആതിഥേയത്വം വഹിക്കും. ഇക്കണോമിസ്റ്റ് ഇംപാക്റ്റ് ആണ് ഇത് പ്രോഗ്രാം ചെയ്യുന്നത്.
വ്യവസായ പാത കണ്ടെത്തുന്നവര്‍, നിക്ഷേപകര്‍, സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റുള്ളവര്‍ എന്നിവര്‍ക്ക് അറിവ് കൈമാറുന്നതിനും വിജയങ്ങള്‍ ആഘോഷിക്കുന്നതിനും ബന്ധങ്ങള്‍ ഉയര്‍ത്തുന്നതിനുമുള്ള വേദിയായിരിക്കുമിത്.
‘ഉദ്ഗ്രഥന യുഗം: ഫിന്‍ടെക്കിന്റെ പക്വതയുള്ള പ്രായം’ എന്ന ബാനറില്‍ നടക്കുന്ന പരിപാടിയില്‍ പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, സംവേദനാത്മക സെഷനുകള്‍ എന്നിവയുണ്ടാകും. ലോകമെമ്പാടുമുള്ള ഫിന്‍ടെക് വിദഗ്ധര്‍, ധനകാര്യ സ്ഥാപനങ്ങള്‍, സര്‍ക്കാരുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Trending
- ഇന്ററാക്ടീവ് ഫിനാൻഷ്യൽ ലൈഫ് സ്കിൽസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ “ഓണം വൈബ്സ് 2025 “
- വെടിനിർത്തന് ശേഷവും ആക്രമണം; ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ ഇന്ന് മരിച്ചത് 9 പലസ്തീനികൾ
- കടകളില്‍ മോഷണം: ബഹ്റൈനില്‍ ഏഷ്യന്‍ യുവാവ് പിടിയില്‍
- റഫ ആകാശത്ത് ഹെലിക്സ് നെബുല ദൃശ്യമായി
- വൻബജറ്റ് ചിത്രം പേട്രിയറ്റിന്റെ ഷൂട്ടിങ് ഇനി യുകെയിൽ; കുടുംബസമേതം യു.കെയിലെത്തിയ മമ്മൂട്ടിക്ക് സ്വീകരണമൊരുക്കി അഡ്വ. സുഭാഷ് മാനുവൽ
- പലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പിന്തുണ; സമാധാന ഉച്ചകോടിയില്‍ പങ്കെടുത്ത് ഹമദ് രാജാവ് ഈജിപ്ത് വിട്ടു
- പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്:വിദ്യാർത്ഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടുവെന്ന് മന്ത്രി വി ശിവൻകുട്ടി