തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ജനങ്ങളിൽ പകയും വെറുപ്പും സൃഷ്ടിച്ച് വർഗീയ ചേരിതിരിവുണ്ടാക്കാനും അതുവഴി തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുമാണ് മോദി ശ്രമിച്ചത്, ഒരു വിഭാഗത്തെ മുഴുവൻ രാജ്യത്തെ പ്രധാനമന്ത്രി തന്നെ അധിക്ഷേപിച്ചത് ഹീനവും അപകടകരവുമായ നടപടിയാണ്. പ്രധാനമന്ത്രിയുടെ കുറ്റകരമായ ഈ നടപടിക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ കേസ്സെടുക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ കോയ തങ്ങൾ പരാതിയിൽ ആവശ്യപ്പെട്ടു.