മനാമ: വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ ആരോഗ്യ വകുപ്പ് എല്ലാ സ്കൂളുകളിലേക്കും പരിശോധന സന്ദർശനങ്ങൾ ആരംഭിച്ചു. സ്കൂൾ ആരോഗ്യ-സുരക്ഷാ സമിതിയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വിലയിരുത്തുക, വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനുള്ള സ്കൂളിന്റെ വർക്ക് പ്ലാൻ അവലോകനം ചെയ്യുക, ആരോഗ്യവും പ്രതിരോധ സൗകര്യങ്ങളും ഉറപ്പുവരുത്തുക, ആരോഗ്യ അവബോധം വ്യാപിപ്പിക്കുക, സ്കൂൾ സൗകര്യങ്ങളും ഐസൊലേഷൻ റൂമും ഉറപ്പുവരുത്തുക തുടങ്ങിയ നിർദ്ദേശങ്ങളെല്ലാം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിനാണ് ഈ സന്ദർശനം. സ്കൂൾ കാന്റീനുകളും വാട്ടർ കൂളറും അടക്കാനും നിർദ്ദേശമുണ്ട്. നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ സ്കൂൾ ആരോഗ്യ വകുപ്പ് എല്ലാ സ്കൂളുകളിലേക്കും ദിവസേന സന്ദർശനം നടത്തും.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
സ്കൂളുകളിൽ നിരീക്ഷിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിന് ഒരു ഇലക്ട്രോണിക് ഫോം ആരംഭിച്ചിട്ടുണ്ട്. അധ്യാപകർക്കായി ഒരു പ്രത്യേക ലിങ്കും വിദ്യാർത്ഥികൾക്ക് മറ്റൊന്നുമാണ് നൽകിയിട്ടുള്ളത്. രോഗബാധിതരായ അല്ലെങ്കിൽ സംശയിക്കപ്പെടുന്ന കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനും സ്കൂൾ അഡ്മിനിസ്ട്രേറ്റുകളെ സഹായിക്കുന്നതിനും വേണ്ട സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റീവ്, വിദ്യാഭ്യാസ, സാങ്കേതിക സ്ഥാപനങ്ങൾ പ്രവർത്തനമാരംഭിച്ചതോടെ 215 സന്ദർശനങ്ങളാണ് നടപടിക്രമങ്ങൾ വിലയിരുത്താനായി സ്കൂളുകളിലേക്ക് നടത്തിയത്.