
മനാമ: ഭക്ഷ്യസുരക്ഷാ നടപടികളുടെ ഭാഗമായി 2025ല്‍ ബഹ്റൈനില്‍ അധികൃതര്‍ പരിശോധിച്ചത് 4,92,000 ടണ്‍ ഭക്ഷ്യവസ്തുക്കള്‍.
ഇതില്‍ കാര്ഷികോല്പന്നങ്ങളും അറവുമൃഗങ്ങളുമെല്ലാം ഉള്‍പ്പെടുമെന്ന് മുനിസിപ്പാലിറ്റീസ്, കൃഷികാര്യ മന്ത്രാലയത്തിലെ കൃഷി, മൃഗവിഭവകാര്യ അണ്ടര്‍ സെക്രട്ടറി എഞ്ചിനിയര്‍ അസിം അബ്ദുല്ലത്തീഫ് അബ്ദുള്ള പറഞ്ഞു. 1,74,000 അറവുമൃഗങ്ങളെയാണ് ഈ കാലയളവില്‍ പരിശോധിച്ചത്.
കഴിഞ്ഞ വര്‍ഷം പച്ചക്കറികള്‍, പഴങ്ങള്‍, അറവുമൃഗങ്ങള്‍ എന്നിവയുടെ വിതരണം മുടക്കം വരാതെ സ്ഥിരമായി നിലനിര്‍ത്താനും കഴിഞ്ഞു. അറവുമൃഗങ്ങള്‍ക്ക് രോഗങ്ങളില്ലെന്ന് ഉറപ്പാക്കാന്‍ പ്രത്യേക ക്വാറന്റൈന് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.


