തിരുവനന്തപുരം: വിദ്യാഭ്യാസ സാങ്കേതിക രംഗത്തെ ഇന്ത്യയിലെ മുന്‍നിര കമ്പനിയായ റിച്ച ഇന്‍ഫോ സിസ്റ്റംസിന്റെ പ്രാഥമിക ഓഹരി വില്‍പ്പന നാളെ( ഫെബ്രുവരി 9ന്) ആരംഭിക്കും. ഫെബ്രുവരി 9 -ന് തുടങ്ങി 11 -ന് അവസാനിക്കുന്ന ഐ പി ഓയിലൂടെ 10 കോടി സമാഹരിക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പത്തുരൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 115 – 125 രൂപയാണ് പ്രൈസ് ബാന്‍ഡ്.
സ്വാസ്തിക ഇന്‍വെസ്റ്മെന്റ്സ് ലിമിറ്റഡ് ലീഡ് മാനേജറും ബീലൈന്‍ മെര്‍ച്ചന്റ് ബാങ്കിങ് പ്രൈവറ്റ് ലിമിറ്റഡ് ഇഷ്യൂ അഡൈ്വറായും പ്രവര്‍ത്തിക്കും. പ്രവര്‍ത്തന മൂലധന ആവശ്യങ്ങളും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങളും മുന്‍ നിര്‍ത്തിയാണ് ഐപിഓ ഇഷ്യു ചെയുന്നത്.
രാജ്യമെമ്പാടുമുള്ള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസ ഇന്സ്റ്റിറ്റ്യൂട്ടുകള്ക്കും, മറ്റെല്ലാ സംഘടനകള്‍ക്കും നിലവിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ചെലവ് കുറഞ്ഞതാക്കുകയും ചെയ്യുക വഴി മത്സരപരമായ നേട്ടം നല്‍കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുമായി ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ പിന്തുണയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ സംരംഭത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ടെക്നോ ബ്രാന്‍ഡ് റിച്ച ഇന്‍ഫോസിസ്റ്റംസ് ലിമിറ്റഡിന്റേതാണ്..
തുഷാര്‍ ദിനേശ്ചന്ദ്ര ഷാ, ഹേമബെന്‍ തുഷാര്‍ ഷാ എന്നിവരാണ് കമ്പനിയുടെ പ്രമോട്ടര്‍മാര്‍. നവംബര്‍ 2021 ലെ കണക്കുകള്‍ പ്രകാരം കമ്പനിയുടെ വരുമാനം 1396.87 ലക്ഷവും ലാഭം 48.57 ലക്ഷവുമാണ്.