തിരുവനന്തപുരം: നടൻ ഇന്ദ്രൻസിന്റെ മാതാവ് ഗോമതി അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെ ആയിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ.രണ്ട് ദിവസം മുൻപ് ഓർമ്മ പൂർണമായും നഷ്ടപ്പെടുകയും ചെയ്തു. ബുധനാഴ്ച അസുഖം കൂടുതലായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
