ഡൽഹി: ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി ഡിസംബർ 2022 ൽ 23.89 ബില്യൺ ഡോളറായി ഉയർന്നു. വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ മാസത്തെ 21.10 ബില്യൺ ഡോളറിൽ നിന്ന് വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ഒരു രാജ്യം കയറ്റുമതി ചെയ്യുന്നതിനേക്കാൾ കൂടുതൽ ഇറക്കുമതി ചെയ്യുമ്പോഴാണ് വ്യാപാരക്കമ്മി ഉണ്ടാകുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു രാജ്യം വിൽക്കുന്നതിനേക്കാൾ കൂടുതൽ വാങ്ങുമ്പോൾ വ്യാപാര കമ്മി ഉണ്ടാകുന്നു.
2022 ഡിസംബറിൽ രാജ്യത്തിന്റെ ചരക്ക് കയറ്റുമതി 12.2 ശതമാനം ഇടിഞ്ഞ് 34.48 ബില്യൺ ഡോളറിലെത്തി, 2021 ഡിസംബറിൽ ഇത് 39.27 ബില്യൺ ഡോളറായിരുന്നു. അതേസമയം, 2022 ഡിസംബറിലെ ഇറക്കുമതി 2021 ഡിസംബറിലെ 60.33 ബില്യൺ ഡോളറിൽ നിന്ന് 58.24 ബില്യൺ ഡോളറായി കുറഞ്ഞു.