ന്യൂഡൽഹി : ഇന്ത്യയുടെ ആദ്യ റഡാർ ഇമേജിംഗ് ഉപഗ്രഹം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നും 3.10 ഓട് കൂടിയാണ് ഉപഗ്രഹം വിക്ഷേപിച്ചത്. പ്രതികൂല കാലാവസ്ഥയ്ക്കിടെയായിരുന്നു വിക്ഷേപണം.പിഎസ്എൽവി സി- 49 റോക്കറ്റിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഇഒഎസ്-01 ഉം സിന്തറ്റിക് അപ്പറേച്ചർ റഡാറുമാണ് വിജയകരമായി വിക്ഷേപിച്ചത്. ഇന്ത്യൻ നിർമ്മിത ഉപഗ്രഹത്തിനൊപ്പം ഒൻപത് വിദേശ ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്.
ഉപഗ്രഹ വിക്ഷേപണത്തിനായുളള കൗണ്ട് ഡൗൺ കഴിഞ്ഞ ദിവസം ഉച്ചയോടെ തന്നെ ആരംഭിച്ചിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇന്ന് ഉച്ചയോടെ കൗണ്ട് ഡൗൺ നിർത്തിവെച്ചു. പിന്നീട് അഞ്ച് മിനിറ്റിന് ശേഷമായിരുന്നു ഉപഗ്രഹം വിക്ഷേപിച്ചത്. 2020 ൽ ഐഎസ്ആർഒ നടത്തുന്ന ആദ്യ ദൗത്യമാണ് ഇത്. ഉപഗ്രഹ വിക്ഷേപണം വിജയകരമായതായി ഐഎസ്ആർഒ പ്രതികരിച്ചു.