ജിദ്ദ: സൗദിയിലും കുവൈത്തിലും യാത്രാവിലക്ക് തുടരുന്നതിനാൽ യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാരെല്ലാം നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യൻ എംബസി. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ദുബായ്, അബുദാബി വഴി സൗദിയിലേക്കോ കുവൈത്തിലേക്കോ കടക്കാനാകില്ലെന്നാണ് വാർത്താക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
ഏതു രാജ്യത്തേക്കാണോ പോകുന്നത് ആ രാജ്യത്തെ ഏറ്റവും പുതിയ യാത്രാ നിബന്ധനകൾ ഇന്ത്യക്കാർ പാലിക്കണം. എല്ലാ ഇന്ത്യക്കാരും യാത്ര പുറപ്പെടുന്നതിനു മുൻപ് അപ്രതീക്ഷിത സാഹചര്യങ്ങൾ നേരിടുന്നതിന് ആവശ്യമായ സാമഗ്രികളും പണവും കയ്യിൽ കരുതണമെന്നും അറിയിപ്പിൽ പറയുന്നു.