മനാമ: ബഹ്റിനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യൻ സ്കൂൾ രക്ഷിതാക്കളുടെ കൂട്ടായ്മയായ ഐ എസ് പി ഫ് ലോഗോ പ്രകാശനവും, ഡിസംബർ 8 ന് നടക്കുന്ന ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് പാനലിലേക്കുള്ള തിരഞ്ഞെടുപ്പിനും മുന്നൊരുക്കമായുള്ള വാർത്താസമ്മേളനം ഉമ്മൻ ഹസ്സനിലുള്ള പാൻ ഏഷ്യ പാർട്ടി ഹാളിൽ വച്ച് നടന്നു.
ജനറൽ കൺവീനർ ശ്രീധർ തേറമ്പിൽ മറ്റു ഭാരവാഹികളായ ദീപക് മേനോൻ, പ്രവീഷ്, അനിൽ ഐസക്, ജൈഫെർ മദനി, എബ്രഹാം സാമുവേൽ, ഷാജി കാർത്തികേയൻ, പ്രമോദ്, ചന്ദ്രബോസ് തുടങ്ങിയവർ ചേർന്ന് ISPF ലോഗോ പ്രകാശനം ചെയ്തു. ബഹറിനിലെ പ്രമുഖ സംഘടന പ്രതിനിധികളും ഒട്ടനവധി രക്ഷിതാക്കളും പങ്കെടുത്തു.
ISPF നിലകൊള്ളുന്നത് ഇന്ത്യൻ സ്കൂളിന്റെ സമഗ്ര പരിഷ്കരണത്തിനും, പക്ഷപാതരഹിതമായി, വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും മറ്റു അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫുകൾക്കും ഗുണകരമായ പല പദ്ധതികളും ആവിഷ്കരിക്കുന്നതിനും വേണ്ടിയായിരിക്കും.
ഈ കാഴ്ചപ്പാടും ലക്ഷ്യവും മുൻനിർത്തി പ്രവർത്തിക്കാൻ ISPF കോർ കമ്മിറ്റി തീരുമാനിച്ചതായും ഇതിനോട് സഹകരിച്ചുകൊണ്ട് മുന്നിൽ നിന്നു പ്രവർത്തിക്കാൻ എല്ലാ രക്ഷിതാക്കളോടും അഭ്യർത്ഥിച്ചു.
പ്രഗൽഭരും പരിചയ സമ്പന്നരും ആയ അധ്യപകരാണ് ഇന്ത്യൻ സ്കൂളിന്റെ അഭിമാനം ,എന്നാൽ കാലാകാലങ്ങളായി മാറി മാറി വന്ന പല എക്സിക്യൂട്ടീവ് കമ്മിറ്റികളുടെയും വിഭാഗിയ പ്രവർത്തന ഫലമായി ഈ അധ്യാപകർക്ക് നഷ്ടപെട്ട ആത്മവിശ്വാസം തിരികെകൊണ്ടുവരുക എന്നതും കാലഘട്ടത്തിനു അനുസരണമായി അവരുടെ പരിശീലനം, മെച്ചപ്പെട്ട വേതനം, ആരോഗ്യ ഇൻഷുറൻസ് സംവിധാനം എന്നിവ നടപ്പാക്കി സ്കൂളിന്റെ അക്കാഡമിക് നിലവാരം ഉയർത്തുക എന്നതാണ് പ്രധാന ലക്ഷ്യം.
കൂടാതെ മെച്ചപ്പെട്ട പഠനമുറികൾ, ഹൈജീനിക്കായ കാന്റീൻ, ഉയർന്ന നിലവാരത്തിലുള്ള വിശ്രമ മുറികൾ, അഡ്മിസ്ട്രെറ്റിവ് സ്റ്റാഫുകൾക്കു അധികജോലിക്കുള്ള വേതനം, വിദ്യാർത്ഥികൾക്ക് സഞ്ചരിക്കാൻ ഉന്നത നിലവാരമുള്ള ബസ്സുകൾ, ജനറൽ ബോഡിയിൽ നടക്കുന്ന സംവാദങ്ങൾ സമൂഹത്തെക്കൂടി അറിയിക്കുന്നതിന് മാധ്യമങ്ങൾക്കു പ്രവേശനം തുടങ്ങി സ്കൂളിന്റെ വികസനത്തിന് തടസ്സമാവുന്ന നിയമങ്ങൾ പരിഷ്കരിക്കാൻ, സ്കൂളിന്റെ ഭരണഘടനയിൽ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി ചർച്ചചെയ്യാൻ വിദ്ഗ്ധ സമിതിയുടെ രൂപീകരണം, പക്ഷപാതരഹിതമായി അർഹതയുള്ള എല്ലാ വിദ്യർത്ഥികൾക്കും അഡ്മിഷൻ തുടങ്ങി രക്ഷിതാക്കളുടെ മറ്റു ആവശ്യങ്ങൾ കേൾക്കാനും പരാതിപരിഹാരത്തിനും മറ്റുമായി സമിതികൾ, പരിചയസമ്പന്നരായ കൗൺസിലർമാരുടെ പാനൽ ഇവയെല്ലാം ISPF ലക്ഷ്യങ്ങളാണെന്നും ഭാരവാഹികൾ അറിയിച്ചു.
പരിചയ സമ്പന്നരും പ്രഗത്ഭരുമായ ഒരു പാനൽ ഉടൻതന്നെ അവതരിപ്പിക്കുമെന്നും എല്ലാ നല്ലവരായ രക്ഷിതാക്കളും സഹകരിക്കണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.
ലിൻസെൻ, നിബു തോമസ്, സുന്ദർ, റെജികുമാർ, ജയരാജ് കവിത പ്രേം, സുനിത എസ് കുമാർ, ഷെറിൻ, മൂസ ഹാജി, ബഷീർ അമ്പലായി, ജസ്റ്റിൻ രാജ്, ജയശങ്കർ, ഷെമിലി പി ജോൺ, നജീബ് കടലായി, മനോജ്, രാജേഷ്, റിതിൻ രാജ്, പങ്കജ്നാഭൻ, ബിജോയ്, അജേഷ്, സുനിൽ, ഹലീൽ, ഹക്കിം മിനേഷ്, പ്രേം, സുബായ, പന്നീർ സെൽവം, കുമാർ തുടങ്ങിയവൾ പങ്കെടുത്തു.