ഹുസ്റ്റൻ: ഇന്ത്യൻ ഓവർസീസ് കേരള ഘടകം പുനഃസംഘടനയുടെ ഭാഗം ആയി ഹുസ്റ്റൻ ചാപ്റ്റർ പ്രസിഡന്റ് ജെസ്റ്റിൻ ജേക്കബ്, ജനറൽ സെക്രട്ടറി ടോം വിരിപ്പൻ, ട്രഷർ ആയി ജോയ് ൻ സാമൂവൽ, ചെയർമാൻ ജോസഫ് എബ്രഹാം, വൈസ് ചെയർമാൻ മാർട്ടിൻ ജോൺ, ജോയിന്റ് സെക്രട്ടറി വർഗീസ് രാജേഷ് മാത്യു, ജോയിന്റ് ട്രെഷർ ജോജി ജോസഫ്, വൈസ് പ്രസിഡന്റ് മാരായി ജോമോൻ ഇടയാടി, ബിബി പാറയിൽ,ബിജു ഇട്ടൻ, അജി കോട്ടയിൽ സീനിയർ ഫോറം സ്.കെ ചെറിയാൻ, എബ്രഹാം മാത്യു, വുമൺ ഫോറം പൊന്നു പിള്ള, മെർലിൻ സാജൻ സ്പോർട്സ് സെക്രട്ടറി ആയി സന്തോഷ് മാത്യു ആറ്റുപുറം എന്നിവരെ തെരഞ്ഞെടുത്തു.
=============================================================
വാർത്തകൾ, പരസ്യം എന്നിവയ്ക്കായി ബന്ധപ്പെടുക...
+973 66362900
starvisionpromotions@gmail.com
=============================================================
ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റ് ആയി മുൻ ഐ ഓ സി ഹുസ്റ്റൻ ഘടകം പ്രസിഡന്റ് തോമസ് ഒലിയാം കുന്നിൽ (ഹുസ്റ്റൻ ചാപ്റ്റർ പി.ർ.ഓ ), സന്തോഷ് കാപ്പിൽ, ദേശീയ സെക്രട്ടറി ആയി സൈമൺ വാളാച്ചേരിൽ, ലീഗൽ അഡ്വൈസർ ആയി മാത്യു വൈരമൻ, റേച്ചൽ വർഗീസ് സ്ട്രാറ്റജിക് അഡ്വൈസർ ആയും തെരഞ്ഞെടുത്തു.
സംഘടനയുടെ ആദ്യ യോഗം മിസ്സൊരീ സിറ്റിയിലെ അപ്ന ബസാർ ഹോളിൽ പ്രസിഡന്റ് ജെസ്റ്റിൻ ജേക്കബിന്റെ ആദ്യക്ഷതയിൽ കൂടിയ യോഗത്തിൽ പുതിയത് ആയി തെരഞ്ഞെടുത്ത എല്ലാ ഭാരവാഹികളയും അഭിനന്ദനങ്ങൾ അറിയിച്ചു. യോഗത്തിൽ സംബന്ധിച്ച തോമസ് ഒലിയാംകുന്നിൽ , S K ചെറിയാൻ,എബ്രഹാം മാത്യു, പൊന്നുപിള്ള , ബിബി പാറയിൽ, ബിജു ഇട്ടൻ , വർഗീസ് രാജേഷ് മാത്യു ,സന്തോഷ് മാത്യു എല്ലാവർക്കും ആശംസകൾ അറിയിക്കുകയും ജനറൽ സെക്രട്ടറി ടോം വിരിപ്പൻ സ്വാഗതം പറയുകയും ട്രെഷരാർ ജോയ് N മാത്യു നന്ദി അറിയിച്ചു സംസാരിക്കുകയും ചെയ്തു. എല്ലാ കോൺഗ്രസ് പ്രവർത്തകരെയും ഒന്നിപ്പിച്ച് മുന്നോട്ടുഉള്ള പ്രവർത്തനങ്ങൾ കൊണ്ട് പോകണം എന്ന് യോഗത്തിൽ കൂടിയ എല്ലാവരും ഒരേ സ്വരത്തിൽ പറയുകയും തുടർപ്രവർത്തനങ്ങൾ നടത്തുവാൻ ഉടൻ യോഗം ചേരുവാനും തീരുമാനിച്ചു.