ഡല്‍ഹി: ചൈനീസ് എംബസിയില്‍ ജോലി ചെയ്തിരുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ചൈന ഒഴിവാക്കി. എത്ര ആളുകളേയാണ് പിരിച്ചുവിടുന്നതെന്നോ മറ്റുമുള്ള കാരണം വ്യക്തമല്ല. എന്നാല്‍ ഇന്ത്യാ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്ന് മന്ത്രി രാജ്നാഥ് സിങ് പ്രസ്താവിച്ചതിന് പിന്നാലെയാണ് പുതിയ നീക്കമെന്നാണ് സൂചന. അതിര്‍ത്തിയിലെ സൈനിക വിന്യാസം കുറക്കില്ലെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.