ഒട്ടവ: കാനഡയിൽനിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച എട്ട് പേരെ അതിർത്തിയിൽ മരിച്ചനിലയിൽ കണ്ടെത്തി. അമേരിക്കയിലെ സെന്റ് ലോറന്‍സ് നദിയുടെ തീരത്തുനിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാനഡ പാസ്പോർട്ട് കൈവശമുള്ള ഇന്ത്യൻ വംശജരും റുമേനിയൻ വംശജരുമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. രണ്ട് കുട്ടികളടക്കം എട്ട് പേരുടെ മൃദേഹങ്ങളാണ് കണ്ടെത്തിയത്. തകർന്ന ബോട്ടിനടുത്ത് ചതുപ്പിൽനിന്ന് വ്യാഴാഴ്ച വൈകിട്ടാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. കനത്ത കാറ്റും മഞ്ഞുവീഴ്ചയുമാകാം ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മരിച്ചവരിൽ ആറ് പേർ രണ്ട് കുടുംബങ്ങളിൽ നിന്നുള്ളവരാണ്. മരിച്ചവരിൽ ഒരാള്‍ റൊമാനിയിൽ നിന്നുള്ളതും മറ്റൊരാൾ ഇന്ത്യൻ പൗരനുമാണെന്നാണ് റിപ്പോർട്ട്. എല്ലാവരും കാനഡയില്‍ നിന്നും യുഎസിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ചവരാണെന്ന് പൊലീസ് വ്യക്തിമാക്കി. മൃതദേഹങ്ങളില്‍ നിന്നും റൊമേനിയന്‍ പൗരയായ ഒരു കുഞ്ഞിന്റെ പാസ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്. കാനഡയിൽ നിന്നും യുഎസ്സിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ജനുവരി മുതൽ ഇതുവരെ 48 ഓളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.