യുഎഇ : യുഎഇ നിവാസിയായ അദ്വിത് ഗോലെച്ച എവറസ്റ്റ് ബേസ് ക്യാമ്ബിലേക്ക് ട്രെക്കിംഗ് ചെയ്ത ലോകത്തിലെ ഏറ്റവും വേഗതയേറിയ കുട്ടികളില്‍ ഒരാളുമാണ്. കാല്‍നടയായാണ് അദ്വിത് ട്രെക്കിംഗിന്റെ 80 ശതമാനവും പൂര്‍ത്തിയാക്കിയത്. രണ്ട് ദിവസത്തെ അക്ലിമൈസേഷന്‍ ഉള്‍പ്പെടെ ഒമ്ബത് ദിവസമെടുത്താണ് അദ്വിത് ഈ അപൂര്‍വ നേട്ടം പൂര്‍ത്തിയാക്കിയത്. പര്യവേഷണത്തിന്റെ അവസാന ഭാഗത്ത് പോര്‍ട്ടറാണ് അദ്വിതിനെ ചുമന്നത്. അബുദാബിയിലെ പ്രീസ്കൂള്‍ വിദ്യാര്‍ത്ഥിയാണ് അദ്വിത്.
അമ്മയ്ക്കും അമ്മാവനുമൊപ്പമാണ് അദ്വിക് എവറസ്റ്റ് കീഴടക്കിയത്. അവന് സൂപ്പര്‍ഹീറോകളെ ഇഷ്ടമാണ്. അതിനാല്‍ അവിടെ പോകുമ്ബോള്‍, ഹള്‍ക്ക്, ക്യാപ്റ്റന്‍ അമേരിക്ക, തോര്‍ തുടങ്ങിയ സൂപ്പര്‍ഹീറോകളെ കാണുമെന്ന് അവന്റെ അമ്മാവന് അവനോട് പറഞ്ഞുകൊണ്ടിരുന്നു. അദ്വിതിന്റെ ആവേശവും എന്റെ ഭര്‍ത്താവിന്റെ നിരന്തരമായ പിന്തുണയുമാണ് ഈ നേട്ടത്തിന് കാരണമെന്ന് അദ്വിതിന്റെ അമ്മ ശ്വേത ഗൊലേച്ച് പറഞ്ഞു. നടക്കുന്നതിനുള്ള പരിശീലനം അവന് നേടിയിരുന്നു, കൂടാതെ യാത്ര സുഗമമാക്കുന്നതിന് സമാനമായ സാഹസിക യാത്രകള്‍ നടത്തിയ പരിചയസമ്ബന്നരായ ട്രെക്കര്മാരുമായി കൂടിയാലോചിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.