മനാമ: ഇന്ത്യയുടെ 75 -മത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ ബഹ്റൈന്റെ വിവിധയിടങ്ങളിൽ നടന്നു. സീഫിലെ ഇന്ത്യൻ എംബസി പരിസരത്ത് രാവിലെ 7.15ന് ആയിരുന്നു പതാകയുയർത്തൽ ചടങ്ങ്. ചടങ്ങിൽ അംബാസിഡർ വിനോദ് കെ ജേക്കബ് ത്രിവർണ്ണ പതാകയുയർത്തി. തുടർന്ന് അദ്ദേഹം രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. രാഷ്ട്രപിതാവിന് പുഷ്പാർച്ചനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. 1500-ഓളം വരുന്ന ബഹ്റൈനിലെ ഇന്ത്യൻ സമൂഹം ചടങ്ങിൽ പങ്കെടുത്തു. ബഹ്റൈനിലെ എല്ലാ പ്രവാസികൾക്കും അബാസിഡർ റിപ്പബ്ലിക്ക് ദിനാശംസകൾ നേർന്നു. രാജ്യത്തെ വിവിധ കൂട്ടായ്മകൾ അവരുടെ സംഘടനാ ആസ്ഥാനങ്ങളിൽ ദേശീയ പതാകയുയർത്തി. സംഘടനകളുടെയും കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷസംഗമങ്ങളിൽ നിരവധി പേർ പങ്കെടുത്തു.