മനാമ: ബഹ്റൈനിലെ ഇന്ത്യൻ എംബസി ഇന്ത്യയുടെ 72 -മത് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ എംബസി പരിസരത്ത് നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ പീയൂഷ് ശ്രീവാസ്തവ പതാക ഉയർത്തി. തുടർന്ന് അദ്ദേഹം രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു.
കോവിഡ് സാഹചര്യം കാരണം സർക്കാർ കൂടിച്ചേരലുകൾക്ക് നിയന്ത്രണമുണ്ടായതിനാൽ ഓൺലൈനായിട്ടാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് 7 മണിമുതൽ എംബസി റിപ്പബ്ലിക് ദിനം ഓൺലൈനായി ആഘോഷിക്കും. വൈകുന്നേരം വിർച്വൽ ആഘോഷത്തിൽ പങ്കെടുക്കാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.