ദോഹ: സൂഖ് വാഖിഫിൽ വ്യാഴാഴ്ച ആരംഭിച്ച ഇന്ത്യൻ മാമ്പഴമേളയായ ‘ഇന്ത്യൻ ഹംബയിൽ’ രണ്ടു ദിവസത്തിലായി 20,000ത്തിലേറെ കിലോ മാമ്പഴമാണ് മേളയിൽ വിറ്റഴിഞ്ഞത്.
അവധി ദിവസമായ വെള്ളിയാഴ്ച പതിനായിരത്തോളം സന്ദർശകർ എത്തി. ആദ്യ ദിനമായ വ്യാഴാഴ്ച 8,500 കിലോയും, രണ്ടാം ദിനം 13,000 കിലോയും മാമ്പഴങ്ങളാണ് വിറ്റഴിഞ്ഞത്.
ഇന്ത്യൻ എംബസിയുടെയും ഐ.ബി.പി.സിയുടെയും നേതൃത്വത്തിൽ നടക്കുന്ന മാമ്പഴ പ്രദർശന-വിൽപനമേള ജൂൺ എട്ടുവരെ നീളും.
60ലേറെ കമ്പനികളാണ് നൂറിലേറെ ഔട്ട്ലെറ്റുകളിലായി മാമ്പഴ ഉത്സവം ഒരുക്കുന്നത്. ദിവസവും നാല് മുതൽ ഒമ്പതു വരെയാണ് പ്രദർശനം.