
മനാമ: ‘ഗള്‍ഫ് മേഖലയിലെ ഉയര്‍ന്ന കോണ്‍സുലാര്‍ സേവന നിരക്കുകള്‍ പിന്‍വലിക്കണമെന്ന് പ്രവാസി ലീഗല്‍ സെല്‍ ആവശ്യപ്പെടുന്നു’ എന്ന തലക്കെട്ടില്‍ 2025 ഫെബ്രുവരി 27ന് ഡെയ്ലി ട്രിബ്യൂണ്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ബഹ്റൈനിലെ ഇന്ത്യന്‍ എംബസി നിഷേധിച്ചു.
ബഹ്റൈനില്‍ നല്കുന്ന വിവിധ കോണ്‍സുലാര്‍ സേവനങ്ങള്‍ക്കുള്ള ഫീസില്‍ വര്‍ദ്ധനവ് വരുത്തിയിട്ടില്ലെന്ന് എംബസി അറിയിച്ചു. ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹത്തിന് അസൗകര്യമുണ്ടാക്കുന്നതും അത്തരം സേവനങ്ങള്‍ ഫലപ്രദമായി നല്‍കുന്നതിനെ ബാധിക്കുന്നതുമായ ഇങ്ങനെയുളള സ്ഥിരീകരിക്കാത്തതും ഊഹാപോഹപരവുമായ റിപ്പോര്‍ട്ടുകളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ എംബസി ബന്ധപ്പെട്ട എല്ലാവരോടും നിര്‍ദേശിച്ചു.
