മനാമ: ഇന്ത്യയുടെ 72 -മത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ ക്ലബ്ബിൽ പതാക ഉയർത്തൽ ചടങ്ങ് നടന്നു. ഇന്ത്യൻ ക്ലബ്ബ് പ്രസിഡണ്ട് സ്റ്റാലിൻ ജോസഫ് പതാക ഉയർത്തുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു. ജനറൽ സെക്രട്ടറി ജോബ് ജോസഫ് എക്സിക്യൂട്ടീവ് അംഗങ്ങളായ മാർഷൽ ദാസ്, വിനോദ് തമ്പി, ഗോപി നമ്പ്യാർ, ശെന്തിൽ കുമാർ എന്നിവർ പങ്കെടുത്തു.