മനാമ: 2024 ഓഗസ്റ്റ് 25 മുതല്‍ 31 വരെ നടക്കുന്ന ഇന്ത്യന്‍ ക്ലബ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനുള്ള രജിസ്ട്രേഷന് ആരംഭിച്ചു. ഗുദൈബിയ ക്ലബ് പരിസരത്താണ് മത്സരം.
പുരുഷ ഡബിള്‍സ് (എലൈറ്റ്, പ്രീമിയര്‍, ലെവല്‍- 1, 2, 3, 4), വെറ്ററന്‍സ് ഡബിള്‍സ് (45+, 55+), വനിതാ ഡബിള്‍സ് (ലെവല്‍ 1, ലെവല്‍ 2), മിക്സഡ് ഡബിള്‍സ് (എലൈറ്റ്, പ്രീമിയര്‍, ലെവല്‍ 1, 2), ജംബിള്‍ഡ് ഡബിള്‍സ് 80+ (പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും) എന്നീ വിഭാഗങ്ങളിലായാണ് മത്സരം. എല്ലാ വിജയികള്‍ക്കും രണ്ടാം സ്ഥാനക്കാര്‍ക്കും ട്രോഫികള്‍ സമ്മാനിക്കും.
4 ദിനാറാണ് പ്രവേശനത്തിനുള്ള രജിസ്ട്രേഷന് ഫീസ്. രജിസ്ര്ടേഷന് ക്ലബ്ബിന്റെ ബാഡ്മിന്റണ്‍ സെക്രട്ടറി അരുണാചലം ടി. (35007544) ടൂര്‍ണമെന്റ് ഡയറക്ടര്‍ ബിനു പാപ്പച്ചന് (39198193) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
Trending
- അനന്തുകൃഷ്ണൻ നടത്തിയ സ്കൂട്ടർ തട്ടിപ്പിൽ കാസർക്കോട്ടും പരാതി
- ‘100 കോടി ഷെയർ നേടിയ ഒരു സിനിമയുടെ പേര് പറയട്ടെ; സുരേഷ് കുമാർ
- ‘യുവതിയ്ക്ക് താലി ഉടൻ തിരികെ നൽകണം’; കസ്റ്റംസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഹെെക്കോടതി
- വിഷ്ണുജയുടെ ആത്മഹത്യ: ഭര്‍ത്താവ് പ്രഭിന് സസ്പെന്ഷന്
- ഹോസ്റ്റലിൻ്റെ മൂന്നാംനിലയിൽനിന്ന് വീണ് പരിക്കേറ്റ യുവതികളിൽ ഒരാൾ മരിച്ചു
- ബഹ്റൈന്‍ യുവജന ദിനം: സ്മാരക സ്റ്റാമ്പ് ഡിസൈന്‍ മത്സരം ആരംഭിച്ചു
- ജോസഫ് ടാജറ്റ് തൃശൂര്‍ ഡിസിസി അധ്യക്ഷന്‍
- പാലാരിവട്ടത്ത് നടുറോഡിൽ ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് ക്രൂരമര്‍ദനം