
മനാമ: ബഹ്റൈനില്‍ ഇന്ത്യന്‍ ക്ലബ് സംഘടിപ്പിച്ച ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2025 സമാപിച്ചു.
ടൂര്‍ണമെന്റില്‍ 500ലധികം പേര് മാറ്റുരച്ചു. ടൂര്‍ണമെന്റ് ഡയറക്ടര്‍ അനില്‍ കോളിയാടന്‍ ഏകോപനം നിര്‍വഹിച്ചു.
ഇന്ത്യന്‍ ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും സംഘാടക ടീമിന്റെയും സാന്നിധ്യത്തിലായിരുന്നു സമ്മാന വിതരണ ചടങ്ങ്. ഓരോ വിഭാഗത്തിലെയും വിജയികള്‍ക്കും റണ്ണേഴ്സ് അപ്പിനും ട്രോഫികള്‍ വിതരണം ചെയ്തു.
ടൂര്‍ണമെന്റിന്റെ വിജയത്തിന് സഹായിച്ച എല്ലാ കളിക്കാര്‍ക്കും സ്പോണ്‍സര്‍മാര്‍ക്കും സംഘാടക ടീമിനും പിന്തുണക്കാര്‍ക്കും ഇന്ത്യന്‍ ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു.


