
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ ക്ലബ് ഡിസംബര്‍ 19, 20 തീയതികളില്‍ വൈകുന്നേരം 7 മണി മുതല്‍ ക്ലബ്ബ് പരിസരത്ത് ബഹ്റൈന്‍ ദേശീയ ദിനാഘോഷവും ക്രിസ്മസ് ആഘോഷവും സംഘടിപ്പിക്കും.
അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും അതിഥികള്‍ക്കുമായി ക്രിസ്മസ് ട്രീ അലങ്കാര മത്സരവും ക്രിസ്മസ് കേക്ക് ബേക്കിംഗ് മത്സരവുമുണ്ടാകും. 14 വയസ് വരെയുള്ള 100ലധികം കുട്ടികള്‍ക്ക് സാന്താക്ലോസില്നിന്ന് സമ്മാനങ്ങള്‍ ലഭിക്കും. കുട്ടികളുടെ കരോള്‍ ഗാന ഗായകസംഘം 110 കുട്ടികളോടൊപ്പം തത്സമയ കരോള്‍ ഗാനം അവതരിപ്പിക്കും. ഇന്ത്യന്‍ ക്ലബ്ബിന്റെ 110ാം വാര്‍ഷികാഘോഷങ്ങളുടെ സ്മരണയ്ക്കായാണിത്.
19ന് സോണി ടി.വി. സൂപ്പര്‍സ്റ്റാര്‍ സിംഗര്‍ ജേതാവ് മാസ്റ്റര്‍ അവിര്‍ഭാവ്, പിന്നണി ഗായകരായ ലിബിന് സഖാരിയ, മെറിന് ഗ്രിഗറി എന്നിവര്‍ നയിക്കുന്ന മെഗാ സംഗീത പരിപാടിയുണ്ടാകും. ക്രിസ്മസ് ട്രീ ഡെക്കറേഷന്, കേക്ക് ബേക്കിംഗ് മത്സരങ്ങള്‍ 20ന് നടക്കും.
ക്രിസ്മസ് ട്രീ ഡെക്കറേഷന് മത്സരം വൈകുന്നേരം 7 മുതല്‍ രാത്രി 10 വരെയാണ്. മികച്ച ഡെക്കറേറ്റര്മാര്ക്ക് 200 അമേരിക്കന്‍ ഡോളര്‍ ഒന്നാം സമ്മാനം ലഭിക്കും. കേക്ക് ബേക്കിംഗ് മത്സരം രാത്രി 8 മണിക്ക് നടക്കും. വിജയിക്ക് 100 അമേരിക്കന്‍ ഡോളര്‍ ഒന്നാം സമ്മാനം ലഭിക്കുമെന്നും ക്ലബ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രവേശനം സൗജന്യമാണ്. രജിസ്ട്രേഷന് ഫോമുകള്‍ ഇന്ത്യന്‍ ക്ലബ് റിസപ്ഷനില്‍ ലഭ്യമാണ്. 2025 ഡിസംബര്‍ 15ന് മുമ്പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ലബ്ബ് പ്രസിഡന്റ് ജോസഫ് ജോയ് (39802800), ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍ ആര്. (39623936), എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി എസ്. നന്ദകുമാര്‍ (36433552), എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി വിനു ബാബു (32228434), ഇവന്റ് കോ ഓര്‍ഡിനേറ്റര്‍ ബിനോജ് മാത്യു (33447494) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.


