സാമൂഹിക പ്രവർത്തകനും ഐ സി ആർ എഫ് മെമ്പറുമായ സിറാജ് കൊട്ടാരക്കരയുടെ നേതൃത്വത്തിൽഇന്ത്യൻ ക്ലബ്ബും ഇന്‍ഡക്സ് ബഹ്റൈനും ചേർന്ന് ദാർ അൽഷിഫ ആശുപത്രിയുടെ സഹകരണത്തോടെ അസ്കർ സിബാർക്കോ ലേബർ ക്യാംപിൽ ഇഫ്താർ സംഘടിപ്പിച്ചു.250 ൽ പരം ആളുകൾക്കായി ഇഫ്താർ നടത്തുവാനായതായി ഭാരവാഹികൾ പറഞ്ഞു.ഇത്തരത്തിലുള്ള ഇഫ്താറുകൾ വരും വർഷങ്ങളിൽ കൂടുതലായി നടത്തുവാൻ ശ്രമിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ഇന്ത്യൻ ക്ലബ്ബ് ഭാരവാഹികളായ അനീഷ് വർഗ്ഗീസ് അജി ഭാസി , ഇന്‍ഡക്സ് ഭാരവാഹികളായ റഫീക്ക് അബ്ദുള്ള, ലത്തീഫ് ആയഞ്ചേരി , സിബാർക്കോ ജനറൽ ഫോർമാൻ മുഹമ്മദ് സലിം എന്നിവർ നേതൃത്വം നൽകി.
Trending
- വിഎസിൻ്റെ സംസ്കാരം: നാളെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആലപ്പുഴത്തിൽ നഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം
- ബഹ്റൈനിലെ തൊഴിലിടങ്ങളില്‍ അടിയന്തര മെഡിക്കല്‍ സഹായം നിര്‍ബന്ധമാക്കി
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ വിനോദ, സാംസ്കാരിക കേന്ദ്രമാക്കിമാറ്റാന്‍ നിര്‍ദ്ദേശം
- രണ്ടരമണിക്കൂർ കൊണ്ട് പിന്നിട്ടത് നാലുകിലോമീറ്റർ മാത്രം; തലസ്ഥാന നഗരത്തിൻ്റെ സ്നേഹാദരം ഏറ്റുവാങ്ങി വിഎസിൻ്റെ വിലാപ യാത്ര
- മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻറെ നിര്യാണത്തിൽ ഗുരുദേവ സോഷ്യൽ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി.
- നേരിന്റെ നായകന് ബഹറിൻ എ.കെ.സി.സി.യുടെ പ്രണാമം….
- നിലപാടുകളിൽ കാർക്കശ്യം; വിവാദങ്ങളുടെ തോഴൻ
- വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ അനുശോചിച്ചു