വാഷിംഗ്ടണ്‍: കാബൂള്‍ ഇന്റര്‍നാഷ്ണല്‍ വിമാനത്താവളത്തിനടുത്തു നടന്ന ഭീകരാക്രമണത്തില്‍ ജീവത്യാഗം ചെയ്ത യു.എസ്. സൈനീകര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം. അമേരിക്കയുടെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന കാന്‍ഡില്‍ ലൈറ്റഅ വിജിലിന്റെ ഭാഗമായി ന്യൂയോര്‍ക്ക് സിറ്റി ടൈം സ്ക്വയറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുകേഷ് മോഡി, കൃഷ്ണ റെഡ്ഢി എന്നിവര്‍ സൈനീകര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു സംസാരിച്ചു.
ഇതൊരു ഭീകരാക്രമണമാണ്, പൈശാചിക നടപടിയാണ്. ഇത് രണ്ടിനേയും നാം ധീരതയോടെ ചെറുക്കണം മുകേഷ് റെഡി പറഞ്ഞു. ആഗസ്റ്റ് 29ന് നടന്ന അതിഭീകരാക്രമണത്തില്‍ പതിനൊന്ന് മറീനുകളും, ഒരു നേവി സെയ്ലറും, സ്പെഷല്‍ ഫോഴ്സ് പട്ടാളക്കാരനുമടക്കം പതിമൂന്ന് പേരും, 170 അഫ്ഗാന്‍ക്കാരുമാണ് കൊല്ലപ്പെട്ടത്. ഇപ്പോള്‍ നാം തോളോടുതോള്‍ ചേര്‍ന്നും, ഒരാള്‍ മറ്റൊരാള്‍ക്ക് പിന്തുണ നല്‍കിയും ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനും, നാം ഉയര്‍ത്തി പിടിച്ച സ്നേഹത്തിന്റേയും, സാഹോദര്യത്തിന്റേയും മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും പ്രതിജ്ഞാബന്ധരാകേണ്ട സമയമാണെന്നും പ്രാസംഗീകര്‍ ചൂണ്ടികാട്ടി.
ഡോ.സുരീന്ദര്‍കൗള്‍, അചലേഷ് അമര്‍ എന്നിവരാണ് ഈ പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചത്. ഇസ്ലാമില്‍ സ്റ്റേറ്റ് ഭീകരുടെ ഈ ഭീരുത്വപരമായ അക്രമണം അപലപിക്കപെടേണ്ടതാണെന്ന് ഇരുവരും ഓര്‍മ്മിപ്പിച്ചു. അമേരിക്കയുടെ ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍, ന്യൂജേഴ്സി, സാന്‍ഫ്രാന്‍സിസ്ക്കൊ, ലോസ് ആഞ്ചലസ്, അറ്റ്ലാന്റാ, ഹൂസ്റ്റണ്‍, ബോസ്റ്റന്, ചിക്കാഗോ, ഡാളസ് തുടങ്ങി ഇരുപത്തിയഞ്ച് സിറ്റികളില്‍ വിജിലില്‍ നൂറുകണക്കിന് ഇന്ത്യന്‍ അമേരിക്കന്‍സ് പങ്കെടുത്തു.