മനാമ: ബഹ്റൈനിലെ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഏറ്റവും വലിയ വാർഷിക ആർട്ട് കാർണിവൽ വിജയകരമായി നടത്തിയ ശേഷം, ഈ വർഷം ഐ സി ആർ എഫ് സ്പെക്ട്ര ലോകമെമ്പാടും വ്യാപിപ്പിച്ചു. 16 രാജ്യങ്ങളിൽ നിന്നും 59 സ്കൂളുകളിൽ നിന്നുമുള്ള ഏകദേശം 250 വിദ്യാർത്ഥികൾ ആദ്യത്തെ ഫേബർ കാസ്റ്റൽ സ്പെക്ട്ര ഇന്റർനാഷണൽ 2021ൽ പങ്കെടുത്തു. പങ്കെടുക്കുന്നവരെ നാല് പ്രായ ഗ്രൂപ്പുകളായി തിരിച്ചിരുന്നു – അഞ്ച് മുതൽ എട്ട് വയസ്സ് വരെ, എട്ട് മുതൽ പതിനൊന്ന് വയസ്സ് വരെ, പതിനൊന്ന് മുതൽ പതിമൂന്ന് വയസ്സ് വരെ, പതിനാല് മുതൽ പതിനെട്ട് വയസ്സ് വരെ.
2021 ഡിസംബർ 26 ഞായറാഴ്ച നടന്ന ഓൺലൈൻ ഇവന്റിൽ ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, എക്സ് ഒഫീഷ്യോ/അഡ്വൈസർ അരുൾദാസ് തോമസ്, വൈസ് ചെയർമാൻ അഡ്വ. വി.കെ.തോമസ്, ജോയിന്റ് സെക്രട്ടറിയും സ്പെക്ട്ര കൺവീനറുമായ അനീഷ് ശ്രീധരൻ, സ്പെക്ട്ര ജോയിന്റ് കൺവീനർമാരായ നിതിൻ ജേക്കബ്, മുരളീകൃഷ്ണൻ, ഫേബർ കാസ്റ്റൽ കൺട്രി ഹെഡ് സഞ്ജയ് ഭാൻ, ഐസിആർഎഫ് വോളന്റിയർമാർ മുരളി നോമുല, രമൺ പ്രീത്, ദീപശിക സരോഗി, സുഷമ അനിൽ , മാണി കുട്ടൻ , ജിഷ ജ്യോതിസ് , ശശിധരൻ എം , നിമ്മി റോഷൻ, ലത മണികണ്ഠൻ, നമിത ആനന്ദ്.

വിദ്യാർത്ഥികൾക്കായുള്ള ഏറ്റവും വലിയ വാർഷിക കലാമത്സരമായ സ്പെക്ട്ര, കഴിഞ്ഞ 12 വർഷമായി ബഹ്റൈനിൽ ഐസിആർഎഫ് വിജയകരമായി നടത്തിവരുന്നു. ഈ വാർഷിക പരിപാടി യുവ കലാപ്രതിഭകളെ കണ്ടെത്തുന്നതിനും സാമൂഹിക മാറ്റത്തിന് ഉത്തേജനം നൽകുന്ന ഒരു ഭാവി തലമുറയെ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിടുന്നു.
ബഹ്റൈന് പുറത്ത് നിന്നുള്ള വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന ഒരു പ്രത്യേക മത്സരമായാണ് ഞങ്ങൾ ഈ അന്താരാഷ്ട്ര പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വിജയിക്കുന്ന എൻട്രികളും കുട്ടികളുടെ മറ്റ് മികച്ച സൃഷ്ടികളും 2022 വർഷത്തേക്ക് രൂപകൽപ്പന ചെയ്ത കലണ്ടറുകളിൽ പ്രദർശിപ്പിക്കും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ലഭിക്കും. യുവാക്കൾക്കിടയിൽ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ആദരിക്കുന്നതിനുമാണ് ആർട്ട് കാർണിവൽ ലക്ഷ്യമിടുന്നത്.

ഫേബർ കാസ്റ്റൽ ആണ് പരിപാടിയുടെ പ്രധാന സ്പോൺസർ. മറ്റ് വിലപ്പെട്ട സ്പോൺസർമാർ അൽ നമാൽ ഗ്രൂപ്പ് , ബികെജി ഹോൾഡിംഗ്, മലബാർ ഗോൾഡ്, സിഎ ചാപ്റ്റർ ബഹ്റൈൻ, അൽ നൂർ ഇന്റർനാഷണൽ സ്കൂൾ, ദേവ്ജി ഗ്രൂപ്പ്, വിൻ ടെക്നോളജി, മെഗാ മാർട്ട്, മുഹമ്മദ് ജലാൽ ആൻഡ് സൺസ്, സിറ്റ്കോ ലൈറ്റിംഗ്, മുഹമ്മദ് അഹമ്മദി കമ്പനി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ; ലുലു ഗ്രൂപ്പ്, അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ, അൽ ഹിലാൽ ഹോസ്പിറ്റൽ; കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ, ആസ്റ്റർ മെഡിക്കൽ സെന്റർ, ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ, സ്റ്റീൽമാർക്ക്, എൽഐസി ഇന്റർനാഷണൽ; ബഹ്റൈൻ ഫിനാൻസിംഗ് കമ്പനി; പി ഹരിദാസ് & സൺസ് ; ദാദാഭായ് ഗ്രൂപ്പ്, ഐസിഐസിഐ ബാങ്ക്, പാലസ് ഇലക്ട്രോണിക്സ്; ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റ്; ജെ എ സയാനി ആൻഡ് സൺസ്, ഡാന്യൂബ്, കലാം ടെലികോം, അൽ അമൽ ഹോസ്പിറ്റൽ, എആർഎച്ച് കൺസൾട്ടന്റ്സ് എൽഎൽപി, വായു മീഡിയ, കോൺവെക്സ് മീഡിയ എന്നിവരെ കൂടാതെ മറ്റ് നിരവധി വ്യക്തിഗത ദാതാക്കളും.
മത്സരത്തിൽ നിന്നുള്ള മൊത്തം വരുമാനം, പ്രതിമാസം 100 ബിഡിയിൽ താഴെ വേതനം ലഭിക്കുന്ന, ബഹറിനിൽ മരണമടഞ്ഞ ഇന്ത്യൻ തൊഴിലാളികളുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി ഉള്ള ഒരു കുടുംബക്ഷേമ നിധിയിലേക്ക് ആണ് വിനിയോഗിക്കുക.
ബഹ്റൈനിലെ ഇന്ത്യൻ തൊഴിലാളികളുടെ പൊതുക്ഷേമത്തിനായി ബഹ്റൈൻ രാജ്യത്തിലെ ഇന്ത്യൻ അംബാസഡറുടെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്ന 1999 ൽ സ്ഥാപിതമായ ഒരു സർക്കാരിതര, ലാഭരഹിത സംഘടനയാണ് ഐസിആർഎഫ്. ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിലെ സാമ്പത്തികമായി ദുർബലരായ വിഭാഗത്തിന് സഹായം നൽകുക എന്നതാണ് ഞങ്ങളുടെ ദൗത്യം. നിയമ സഹായം, അടിയന്തര സഹായം, കമ്മ്യൂണിറ്റി വെൽഫെയർ സേവനങ്ങൾ, വൈദ്യസഹായം, കൗൺസിലിംഗ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
