മനാമ: സഖീർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ വച്ച് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ പുതിയ ഇന്ത്യൻ അംബാസഡർ പിയുഷ് ശ്രീവാസ്തവയുടെ യോഗ്യതാപത്രം സ്വീകരിച്ചു.
ഇരു രാജ്യങ്ങളുമായി ശക്തമായ ഉഭയകക്ഷി ബന്ധങ്ങളും, ക്രമാനുഗതമായി വളരുന്ന ബന്ധങ്ങളെയും രാജാവ് പ്രശംസിച്ചു. സഹകരണത്തിന്റെയും സൗഹൃദത്തിന്റെയും നല്ല ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി നയതന്ത്ര ചുമതലകൾ നിർവഹിക്കുന്നതിൽ എല്ലാ വിജയങ്ങളും നേർന്നു.